HOME
DETAILS

പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

  
July 24 2025 | 13:07 PM

Case Filed Against Female Police Officer for Embezzling Rs 16 Lakh in 4 Years

കൊച്ചി: മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സീനിയർ സിവിൽ പൊലിസ് ഓഫീസർ ശാന്തിനി കൃഷ്ണനെതിരെ  പണം തട്ടിയെടുത്തെന്ന കണ്ടെത്തലിൽ കേസെടുത്തു. 2018 മുതൽ 2022 വരെ മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്‌സ്മെന്റിൽ റൈറ്ററായി ജോലി ചെയ്ത സമയത്ത്, നിയമലംഘനത്തിന് ഈടാക്കുന്ന പെറ്റി തുകയിൽ തിരിമറി നടത്തി 16,76,650 രൂപ തട്ടിയെടുത്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

തട്ടിപ്പിന്റെ രഹസ്യങ്ങൾ

രസീതുകളും രജിസ്റ്ററുകളും അടക്കം രേഖകളിൽ തിരിമറി നടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സാമ്പത്തിക രേഖകളിൽ കൃത്രിമ മാറ്റങ്ങൾ നടത്തി പണം ശേഖരിച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ശാന്തി, ട്രാഫിക് റൈറ്ററായി ജോലിക്കുമ്പോൾ, പിഴ കളക്ഷനിൽ കൃത്രിമവും വ്യാജ മാറ്റങ്ങളും നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പതിവ് ഓഡിറ്റിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെ തട്ടിപ്പ് വെളിപ്പെട്ടു. തുടർന്നുള്ള അന്വേഷണം വഴി കൂടുതൽ തട്ടിപ്പുകൾ പുറത്ത് വന്നു. ബാങ്ക് അക്കൗണ്ടിൽ പണമിടപാടുകൾ പരിശോധിച്ചപ്പോൾ, ക്യാഷ് ബുക്കിൽ ഉണ്ടായ തിരിമറികൾ പുറത്തുവന്നു.

തുടർന്ന് ശാന്തിനി കൃഷ്ണൻ എന്ന ഉദ്യോഗസ്ഥയ്ക്ക് വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ യഥാർത്ഥമാണെന്ന് തെളിയിക്കൽ, പൊതുപ്രവർത്തകൻ നടത്തിയ ക്രിമിനൽ വിശ്വാസ വഞ്ചന, വഞ്ചന എന്നിവ പ്രകാരമാണ്  എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമ പ്രകാരവും, വഞ്ചന വകുപ്പിൽ കേസെടുത്തിട്ടുണ്ട്.

വകുപ്പുതല പരിശോധന ഇപ്പോഴും തുടരുന്നുണ്ട്. ശാന്തിനിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്, കൂടാതെ കൂടുതൽ നിയമപരമായ നടപടികൾ നേരിടേണ്ടിയിരിക്കുന്നു.

A senior police officer, Shantini Krishnan, from the Muvattupuzha police station has been accused of embezzling Rs. 16,76,650 over a span of 4 years. She manipulated financial records and pocketed fines collected between 2018 and 2022. The discrepancies were discovered during an audit. She has been suspended, and an FIR has been filed under multiple criminal charges.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago