
ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്

ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ സർക്കാഘാട്ടിൽ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു, 21 പേർക്ക് പരുക്ക്. വ്യാഴാഴ്ച ദുർഗാപുരിൽ നിന്ന് സർക്കാഘാട്ടിലേക്ക് പോവുകയായിരുന്ന ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എച്ച്ആർടിസി) ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
പരുക്കേറ്റവരെ സർക്കാഘട്ടിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് പേരെ ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. പ്രദേശവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.
അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും പരുക്കേറ്റവർക്ക് ഉയർന്ന നിലവാരമുള്ള ചികിത്സയും ഉറപ്പാക്കാൻ മണ്ഡി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. മണ്ഡിയിൽ നിന്നുള്ള ബിജെപി എംപി കങ്കണ റണൗത്തും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ഹിമാചൽ പ്രദേശ് സമീപ വർഷങ്ങളിൽ നിരവധി മാരകമായ റോഡപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, പ്രത്യേകിച്ച് മാണ്ഡി, കുളു, ചമ്പ തുടങ്ങിയ മലയോര ജില്ലകളിൽ.
A devastating bus accident occurred in Sarkaghat, Mandi district, Himachal Pradesh, resulting in eight fatalities and 21 injuries. The Himachal Road Transport Corporation (HRTC) bus, traveling from Durgapur to Sarkaghat, veered off the road and plunged into a deep gorge. The cause of the accident is currently unknown.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി
National
• 15 hours ago
ഗോവിന്ദചാമിയുടെ ജയിൽചാട്ടം: ഒന്നര മാസത്തെ ആസൂത്രണം, ലക്ഷ്യം ഗുരുവായൂരിൽ മോഷണം
Kerala
• 15 hours ago
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
Kerala
• 15 hours ago
രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ശവസംസ്കാര പ്രാർത്ഥനകൾ നടത്തുന്നത് ഒഴിവാക്കണം; നിർദേശവുമായി യുഎഇ
uae
• 16 hours ago
ഗോവിന്ദചാമിയുടെ ജയിൽചാട്ടം: 'ബ്ലേഡ് കൊടുത്തത് ജയിലിലുള്ള ആൾ, ആസൂത്രിത രക്ഷപ്പെടലിന് സഹായമുണ്ടായെന്ന് വെളിപ്പെടുത്തൽ
Kerala
• 16 hours ago
സംസ്ഥാനത്ത് മഴ കനക്കും: വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍
Kerala
• 16 hours ago
കോഴിക്കറിയും ചൈനീസ് വിഭവങ്ങളും ആവശ്യത്തിന് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ്
National
• 17 hours ago
ഫറോക്ക് പുതിയ പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.
Kerala
• 17 hours ago
ഗോവിന്ദചാമി ജയിൽ ചാടിയ സംഭവം: കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്നത് സിപിഎം സ്പോൺസർ ചെയ്യുന്ന മാഫിയകൾ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
Kerala
• 17 hours ago
ഭർത്താവിനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്ന ഭാര്യയും കാമുകനും അറസ്റ്റിൽ
National
• 18 hours ago
ഫാർമസി നിയമങ്ങൾ ലംഘിച്ചു; 20 ഫാർമസികൾ അടച്ചുപൂട്ടി കുവൈത്ത്
uae
• 18 hours ago
ഗോവിന്ദചാമിയുടെ ജയിൽചാട്ടം; നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിശദ അന്വേഷണം പ്രഖ്യാപിച്ച് എഡിജിപി
Kerala
• 18 hours ago
തലനാരിഴയ്ക്കു രക്ഷ: റണ്‍വേയില്‍ നിന്ന് ഒരു വിമാനം പറന്നുയരുന്നു, അതേ റണ്‍വേയിലേക്ക് മറ്റൊരു വിമാനം പറന്നിറങ്ങുന്നു
International
• 18 hours ago
20 വർഷത്തിന് ശേഷം ലോകത്തിലെ ഏറ്റവും ചെറിയ പാമ്പിനെ വീണ്ടും കണ്ടെത്തി
Kerala
• 18 hours ago
പെൺസുഹൃത്തിനെ കാണാൻ എത്തിയ യുവാവിന്റെ മൃതദേഹം പാലക്കാട് ഹോട്ടലിന് സമീപം
Kerala
• 19 hours ago
അൽ ഗർഹൂദ് പാലത്തിൽ അപകടം; ദേരയിൽ നിന്ന് ബുർ ദുബൈയിലേക്കുള്ളഗതാഗതം വൈകുമെന്ന് അധികൃതർ
uae
• 19 hours ago
ഗോവിന്ദചാമി പിടിയിൽ; കിണറ്റിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി
Kerala
• 19 hours ago
കുവൈത്തില്‍ അംഗീകാരമില്ലാത്ത ബാച്ചിലേഴ്സ് ഹോസ്റ്റലുകളെ ലക്ഷ്യംവച്ച് റെയ്ഡ്; 11 ഇടങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചു
Kuwait
• 20 hours ago
മാതാപിതാക്കളെ അവഗണിച്ച മക്കളിൽ നിന്ന് കോടികളുടെ ഭൂമി റവന്യൂ വകുപ്പ് തിരികെ പിടിച്ചെടുത്തു
National
• 19 hours ago
ബഹ്റൈനില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗംചെയ്ത രണ്ടുപേര്‍ക്ക് തടവും പിഴയും; പിന്നാലെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം
bahrain
• 19 hours ago
റഷ്യയിലെ വിമാനാപകടം; വ്ലാദിമിർ പുടിന് അനുശോചന സന്ദേശങ്ങൾ അയച്ച് യുഎഇ ഭരണാധികാരികൾ
uae
• 19 hours ago