അബൂദബി പുസ്തകോത്സവത്തില്‍ 'ഗള്‍ഫ് സത്യധാര'യും
അബൂദബി: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 28-ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ബാലസാഹിത്യത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുസ്തക മേളക്കാണ് ഇത്തവണ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ വേദിയാകുന്നത്. മുപ്പതിലധികം ഭാഷകളിലായി 63 രാജ്യങ്ങളില്‍ നിന്നുള്ള അന്‍പതിനായിരത്തിലധികം പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. കൂടാതെ സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മലയാളത്തില്‍ നിന്നുള്ള പ്രമുഖ പ്രസാധകര്‍ക്കൊപ്പം 'ഗള്‍ഫ് സത്യധാര'യും മേളയിലിടം പിടിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഗള്‍ഫ് സത്യധാര പവലിയനൊരുക്കുന്നത്. വിവിധ എമിറൈറ്റുകളില്‍ നിന്നായി നിരവധി പേരാണ് കഴിഞ്ഞ വര്‍ഷം സ്റ്റാള്‍ സന്ദര്‍ശിച്ചത്.
പ്രവാസി മലയാളികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി 'സുപ്രഭാത'ത്തിന്റെ പ്രചാരണവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. മതപ്രഭാഷകനും അബൂദബി ബ്രിട്ടീഷ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവിയുമായ സിംസാറുല്‍ ഹഖ് ഹുദവി സത്യധാര സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുല്‍റഹ്മാന്‍ തങ്ങള്‍, അബ്ദുല്ല നദ്‌വി, അബ്ദുല്‍ ബാരി ഹുദവി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍, അഷ്‌റഫ് ഹാജി വാരം, റഷീദ് ഫൈസി, ഷാഫി വെട്ടിക്കാട്ടിരി, സജീര്‍ ഇരിവേരി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."