പുതിയ ഓഫറുമായി എയര്‍ടെല്‍
ജിയോ വന്നത് മുതല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഓഫര്‍ നല്‍കി കൊണ്ടുള്ള മത്സരങ്ങളിലാണ് എല്ലാ ടെലികോം കമ്പനികളും. ഇതേ രീതിയില്‍ പുതിയ ഓഫറുകള്‍ കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ടെല്‍.
219രൂപക്കുള്ള പുതിയ ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ 1.4ജിബി 3ജി/4ജിയില്‍ ദിവസേന 1.4 ജിബി ഇന്റര്‍നെറ്റ് ലഭിക്കും. ഇതിന് പുറമേ ദിവസേന 100
എസ്എംഎസും ലഭിക്കുന്ന ഓഫറിന്റെ കാലാവധി 28 ദിവസമാണ്.
എയര്‍ടെലിന്റെ 199 പ്ലാനുമായി സാമ്യമുള്ളത് തന്നെയാണ് ഈ ഓഫറും. എയര്‍ടെല്‍ ഈ ഓഫറിനൊപ്പം കോളര്‍ ട്യൂണും നല്‍കുന്നുണ്ട്. കോളര്‍ ടൂണ്‍ ആവശ്യമില്ലാത്തവര്‍ക്ക് 199 രൂപയുടെ പ്ലാന്‍ സ്വകരിക്കാം. ഇതില്‍ 219 ലഭിക്കുന്ന ഓഫറുകള്‍ ലഭിക്കും.
ഇതിന് പുറമേ എയര്‍ടെല്‍, പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എടുക്കുന്നവര്‍ക്ക് 30ജിബി 3ജി/4ജി ഡാറ്റയും നല്‍കുന്നുണ്ട്. ഇതിന് പുറമേ 46 രൂപക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ദിവസത്തേക്കുള്ള 3ജിബി ഡാറ്റയും എയര്‍ടെല്‍ നല്‍കുന്നു.
219 രൂപക്ക് എയര്‍ടെല്‍ നല്‍കുന്ന എല്ലാ ഓഫറുകളും 149 രൂപക്ക് ജിയോ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."