അടുത്തകൊല്ലം 'അനൗപചാരിക ചര്‍ച്ച' ഇന്ത്യയിലാവാമെന്ന് ഷി ജിന്‍പിങിനോട് മോദി
വുഹാന്‍: അടുത്തകൊല്ലം 'അനൗപചാരിക ചര്‍ച്ച' ഇന്ത്യയില്‍ നടത്തുന്നതില്‍ സന്തോഷമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി നടന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചയ്ക്കു പിന്നാലെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ചൈനയിലെത്തിയത്. പ്രത്യേക അജണ്ടകളൊന്നുമില്ലാതെ ഷി ജിന്‍പിങുമായി 'അനൗപചാരിക കൂടിക്കാഴ്ച'യ്ക്കു വേണ്ടിയാണ് മോദി ചൈനയിലെത്തിയത്. ചൈനീസ് സ്ഥാപക പ്രസിഡന്റ് മാവോ സേ തുങ് അവധിക്കാലം ചെലവഴിച്ചിരുന്ന വുഹാന്‍ നഗരത്തിലാണ് ഇരുവരും രണ്ടു ദിനം ചെലവഴിക്കുന്നത്.
ഷി ജിന്‍പിങ് മുന്‍പൊരിക്കലും മറ്റൊരു രാജ്യത്തെ നേതാവുമായി അനൗപചാരിക ചര്‍ച്ച നടത്തിയിട്ടില്ല. തലസ്ഥാന നഗരിയായ ബീജിങില്‍ നിന്ന് സെന്‍ട്രല്‍ ചൈനയിലേക്ക് ഒരു നേതാവിനെ സ്വീകരിക്കാന്‍ പോവുന്നതും ആദ്യമായാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായമാവുമെന്ന് ഷി ജിന്‍പിങ് മോദിയോട് പറഞ്ഞു.
മോദിയുടെ ഷി ജിന്‍പിങും ഇന്ന് ഹൂബെ പ്രവിശ്യ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി. ബോട്ട് റൈഡിങ്, പൂന്തോട്ട നടത്തം തുടങ്ങിയ പരിപാടികളാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമായും നടക്കുന്നത്.
Spending time together! In a special gesture, Chinese President Xi took PM @narendramodi on a tour of the exhibition of Marquis Yi of Zeng Cultural Relics and Treasure displayed at the Hubei Provincial Museum. pic.twitter.com/WKSqdcE4pL
— Raveesh Kumar (@MEAIndia) April 27, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."