HOME
DETAILS
MAL
ഹജ്ജ്, ഉംറ നടത്തിപ്പ് സ്വകാര്യവല്ക്കരിക്കാന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
backup
April 27 2018 | 18:04 PM
റിയാദ്: സഊദി ഭരണകൂടം നേരിട്ട് നടത്തിയിരുന്ന ഹജ്ജ്, ഉംറ നടപടികള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സഊദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യവല്ക്കരണംവഴി തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. സ്വകാര്യവല്‍ക്കരണത്തിന് അംഗീകാരം ലഭിച്ച 14 മേഖലകളില്‍ നിന്നായി 400 കോടി റിയാലാണ് പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കുമാണ് ഇത് വഴിതുറക്കുക. സഊദിയുടെ മുഖച്ഛായ മാറ്റുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികള്‍ സ്വകാര്യവല്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."