മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട്: സുപ്രിം കോടതിയെ സമീപിക്കും
കൊച്ചി: മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ സംസ്ഥാനസര്‍ക്കാരും കേരള പിന്നാക്ക വിഭാഗ കമ്മിഷനും പാലിച്ചില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് വിജിലന്‍സ് കമ്മിഷന്. സംവരണം നല്‍കുന്നത് കാലാകാലങ്ങളില്‍ പുനരാലോചിക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിനാല്‍ മുസ്ലീം ന്യൂനപക്ഷത്തിന് വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് ചെയര്മാന് അഡ്വ. വി. കെ ബീരാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ജസ്റ്റിസ് കെ.എം ജോസഫിന്റെയും അലഹാബാദ് ഹൈക്കോടതി ശുപാര്‍ശ ചെയ്ത മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ടു പേരുടെയും സുപ്രിംകോടതിയിലേക്കുള്ള നിയമനം തടഞ്ഞുവച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും വി.കെ ബീരാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."