പരിയാരം മെഡി. കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രി കെ.കെ ശൈലജയാണു ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രത്യേക സൊസൈറ്റിയുടെ കീഴിലായിരിക്കും മെഡിക്കല്‍ കോളജിന്റെ ഭരണ നിര്‍വഹണം നടക്കുകയെന്നു മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിച്ച ബോര്‍ഡ് ഓഫ് കണ്‍ട്രോളിനു കീഴില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ മാനേജിങ് ഡയറക്ടറും ഡയറക്ടറും ഉള്‍പ്പെടെയുള്ള സ്വതന്ത്ര സംവിധാനം ഏര്‍പ്പെടുത്തും. ലോകമറിയുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സായി പരിയാരത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ചില കോണുകളില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒരു അവ്യക്തതയും സര്‍ക്കാരിനില്ല. തിരുവനന്തപുരം ആര്‍.സി.സി മാതൃകയിലായിരിക്കും പ്രവര്‍ത്തനം. സൗജന്യ ചികിത്സ സംബന്ധിച്ച് കുറച്ചു തീരുമാനങ്ങള്‍ എടുക്കാനുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കു അത്യാധുനിക നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാര്‍ സംവിധാനമായി പരിയാരത്തെ മാറ്റും.
സൗകര്യം ഒരുക്കിയാല്‍ ഉടന്‍ കാരുണ്യ ഫാര്‍മസി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഏറ്റെടുക്കല്‍ രേഖകള്‍ മന്ത്രിയില്‍ നിന്നു കലക്ടര്‍ മീര്‍ മുഹമ്മദലി ഏറ്റുവാങ്ങി. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."