കൊട്ടാരമറ്റം ബസ്‌സ്റ്റാന്റ് കുളമായി; ചെളിയില്‍ കുളിച്ച് യാത്രക്കാര്‍
പാലാ: അറ്റകുറ്റപ്പണികള്‍ വഴിപാടായതോടെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് വന്‍ഗര്‍ത്തങ്ങള്‍ നിറഞ്ഞ് കൊട്ടാരമറ്റം ബസ് സ്റ്റാന്റ് വേനല്‍മഴയില്‍ ചെളിക്കുളമായി.
മഴക്കാലമായതോടെ സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ ചെളിയഭിഷേകത്തില്‍നിന്ന് രക്ഷതേടി തലങ്ങും വിലങ്ങും പായുന്നത് പതിവ് കാഴ്ചയാണ്.വാഹനങ്ങള്‍ എത്തുമ്പോള്‍ ദേഹത്ത് ചെളി തെറിക്കാതിരിക്കാന്‍ യാത്രക്കാര്‍ പരക്കം പായുന്നതിനിടെ ബസുകളുടെ അമിതവേഗംകൂടി ആകുന്നതോടെ സ്റ്റാന്റില്‍ അപകടഭീതിയും നിറയുന്നു. നഗരസഭാധികൃതര്‍ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ പോലും നടത്താതെ മുഖം തിരിച്ചതോടെയാണ് ചെറുകുഴികള്‍ വലിയ ഗര്‍ ത്തങ്ങളായി മാറിയത്.
വേനല്‍ മഴ ശക്തമായതോടെ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് ഇവ ചെളിക്കുളങ്ങളായി മാറി. വര്‍ഷംതോറും സ്റ്റാന്റില്‍ അറ്റുകുറ്റപ്പണികള്‍ നടത്തുന്നുണ്ടെങ്കിലും ഫണ്ട് ചിലവഴിക്കുന്നതിന്റെ ഗുണം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ലന്ന് ബസ് ജീവനക്കാരും സ്റ്റാന്റിലെ വ്യാപാരികളും പറയുന്നു.ചെളിവെള്ളം മൂടിയ കുഴികളില്‍ ചാടാതെ യാത്രക്കാര്‍ സ്റ്റാന്റിന് ഓരം ചേര്‍ന്ന് നടക്കുകയാണ്. കുഴികളില്‍ ചാടിക്കാതെ ബസുകളും ഓരംചേര്‍ന്ന് വരുന്നതോടെ അപകട സാധ്യതയേറുകയാണ്. ബസ്സുകള്‍ കുഴികളില്‍ ഇറങ്ങിക്കയറിയാല്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ദേഹത്തും വസ്ത്രങ്ങളിലും ചെളിയഭിഷേകം ഉറപ്പാണ്. ഇതേച്ചൊല്ലി വാക്കേറ്റവും കയ്യേറ്റവും പതിവാണ്.
കൊട്ടാരമറ്റത്തെ കുളങ്ങളെപ്പറ്റി പല തവണ പാലാ നഗരസഭാധികാരികളെ വിവരം അറിയിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് സ്റ്റാന്റിലെ വ്യാപാരികളും യാത്രക്കാരും പരാതിപ്പെടുന്നു. ദിവസേന നാനൂറോളം ബസുകള്‍ കയറിയിറങ്ങുന്ന സ്റ്റാന്റില്‍നിന്ന് ബസ് സ്റ്റാന്റ് ഫീസ് ഇനത്തില്‍ ലക്ഷങ്ങള്‍ ഓണ്‍ ഫണ്ട് പിരിഞ്ഞു കിട്ടുന്നുങ്കെിലും സ്റ്റാന്റിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ അധികൃതര്‍ നിസംഗ നിലപാടാണ് തുടരുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് നിത്യവും കൊട്ടാരമറ്റം സ്റ്റാന്റില്‍ എത്തി യാത്ര ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."