HOME
DETAILS

തൊടുപുഴയുടെ സ്വപ്‌നം പൂവണിയുന്നു: കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ആറുമാസത്തിനകം തുറക്കും

  
backup
April 28 2018 | 03:04 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b5

 

 

തൊടുപുഴ: പണികള്‍ പൂര്‍ത്തിയായിട്ടും വൈദ്യുതി കണക്ഷന്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആകാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയിരുന്ന തൊടുപുഴ കെ.എസ്.ആര്‍.ടി.സി ആധുനിക ബസ് ടെര്‍മിനല്‍ ആറുമാസത്തിനകം തുറക്കാനുള്ള നീക്കം ശക്തമാക്കി.
മുഴുവന്‍ പണികളും ടെണ്ടറുകള്‍ വിളിച്ചു പൂര്‍ത്തിയാക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതല ഉദ്യോഗസ്ഥ യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി അധികൃതര്‍ക്കു പി.ജെ. ജോസഫ് എംഎല്‍എ ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഷറഫുദ്ദീന്‍, ഡയറക്ടര്‍ ബോര്‍ഡംഗം സി.വി വര്‍ഗീസ്, സോണല്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍ പങ്കെടുത്തു. ഡി.ടി.ഒ പി. അനില്‍കുമാര്‍ സന്നിഹിതനായിരുന്നു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. ഉന്നതതല സംഘം പണിനടക്കുന്ന ടെര്‍മിനല്‍ സന്ദര്‍ശിച്ചു. അഞ്ചു വര്‍ഷം മുമ്പു നിര്‍മാണം ആരംഭിച്ച കെഎസ്ആര്‍ടിസി ഡിപ്പോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ച മട്ടിലാണ്. തൊടുപുഴ - ഇടുക്കി റോഡില്‍ മൂപ്പില്‍കടവ് പാലത്തിന് സമീപം കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണം 2013 ജനുവരി പത്തിനാണ് ആരംഭിച്ചത്.
40 ബസുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാനും, പത്തു ബസുകള്‍ക്ക് ഒരേസമയം യാത്രക്കാരെ കയറ്റി ഇറക്കി പോകാനുള്ള സൗകര്യം, ജീവനക്കാര്‍ക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യം എന്നിവ ഉണ്ടാകും. ഏറ്റവും താഴത്തെ നിലയില്‍ പാര്‍ക്കിംഗ്, ഒന്നാം നിലയില്‍ ബസ് സ്ന്റാന്‍ഡ്, രണ്ടും മൂന്നും നിലകളില്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഏറ്റവും മുകളിലെ നിലയില്‍ സിനിമ തിയേറ്റര്‍ എന്നിങ്ങനെയാണ് ക്രമീകരണം. പത്തോളം ബസുകള്‍ ഒരേസമയം അറ്റകുറ്റ പണികള്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഗാരേജിന്റെ നിര്‍മാണം. സര്‍ക്കാര്‍ ഏജന്‍സി കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴയിലെ മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല.
പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 16 കോടിയാക്കി ഉയര്‍ത്തി. രണ്ടര വര്‍ഷമായിരുന്നു നിര്‍മാണകാലാവധി. എന്നാല്‍, പല കാരണങ്ങളാല്‍ ഇടക്ക് രണ്ടുതവണ നിര്‍മാണം മുടങ്ങി. ഇതുമൂലം സാമഗ്രികളുടെ വാടകയിനത്തിലും കരാറുകാരന് നല്‍കാനുള്ള കുടിശികയുടെ പലിശയിനത്തിലും പ്രതിമാസം ലക്ഷക്കണക്കിന് രൂപ കോര്‍പറേഷന് നഷ്ടമായി. തുടര്‍ന്ന് സ്ഥലം എം.എല്‍.എ പി.ജെ. ജോസഫിന്റെ ഇടപെടലിനത്തെുടര്‍ന്ന് കോര്‍പറേഷനില്‍ നിന്ന് കിട്ടാനുള്ള കുടിശിക സംബന്ധിച്ച് ഏകദേശ ധാരണയായി നിര്‍മാണം പുനരാരംഭിച്ചു.കരാറുകാര്‍ ഏറ്റെടുത്ത ജോലി നിലവില്‍ പൂര്‍ത്തിയായി. 14 കോടിയോളം ഇതിനകം ചെലവഴിച്ചു. ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തടസങ്ങള്‍ ഏറെയാണ്. വൈദ്യുതീകരണം നടന്നിട്ടില്ല. അഗ്‌നിശമന വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കാനുണ്ട്.
ഗാരേജിനടിയില്‍ ഉള്‍പ്പെടെ റാമ്പുകളുടെ നിര്‍മാണം, ജനറേറ്റര്‍ സ്ഥാപിക്കല്‍, ഓഫിസുകളുടെ ഫര്‍ണിഷിംഗ് ജോലികള്‍, പാര്‍ക്കിംഗ് ഏരിയയില്‍ ടൈല്‍ വിരിക്കല്‍, കുടിവെള്ളത്തിന് സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ സുപ്രധാന ജോലികളാണ് ശേഷിക്കുന്നത്. ടര്‍മിനലിന് പ്രത്യേകമായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതടക്കം ജോലികള്‍ വൈദ്യുതീകരണത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കണം. നിലവില്‍ കാഞ്ഞിരമറ്റം ബൈപാസിനരികില്‍ നഗരസഭയുടെ ലോറി സ്റ്റാന്‍ഡിലാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയും അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണ്. എഴുപതോളം ഓര്‍ഡിനറി സൂപ്പര്‍ഫാസ്റ്റ് ബസുകളും, എട്ട് എസി വോള്‍വോ ബസുകളുമാണ് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഫെസിലിറ്റി വാഗ്ദാനം ചെയ്ത് യുഎഇ

uae
  •  2 months ago
No Image

യു.ആര്‍ പ്രദീപ് ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം 19ന് 

Kerala
  •  2 months ago
No Image

നോവായി നവീന്‍; കണ്ണീരോടെ വിടനല്‍കി നാട്, ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

Kerala
  •  2 months ago
No Image

സി.പി.ഐക്കെതിരെ അപവാദ പ്രചരണം; അന്‍വറിന് വക്കീല്‍ നോട്ടീസ്

Kerala
  •  2 months ago
No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago