അങ്കം മുറുകി; വോട്ടിനായി സ്ഥാനാര്‍ഥികള്‍ സജീവം
ചെങ്ങന്നൂര്‍ : ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികള്‍ വര്‍ധിത വീര്യത്തോടെ കളത്തിലിറങ്ങി. യു.ഡി എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ കഴിഞ്ഞ ഒരു മാസത്തിലേറെക്കാലമായി ഉപതെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യക്തികള്‍, സംഘടനകള്‍, പൊതുപരിപാടികള്‍, ആരാധനലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍, മണ്ഡലം, ബൂത്ത്തല യു.ഡി.എഫ് കണ്‍വന്‍ഷനുകള്‍, ഭവന സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനം വന്നതിനു ശേഷമുള്ള ദിവസമായ ഇന്നലെ രാവിലെ 8 മുതല്‍ 12 വരെ ജന്‍മഗ്രാമമായ പുലിയൂര്‍ പഞ്ചായത്തിലെ പേരിശ്ശേരിയില്‍ഭവന സന്ദര്‍ശനം തുടര്‍ന്ന് 12.30 ന് മുളക്കുഴ മുസ്്‌ലിം പള്ളിയിലും1.15 ന് ചെറിയനാട്ടെകൊല്ലകടവ് മുസ്‌ലിം പള്ളി, വിദേശ മലയാളിയുടെ സംസ്‌കാര ചടങ്ങിലും. പുലിയൂരില്‍ വിവാഹ നിശ്ചയത്തിലും, വക്കീല്‍ ഓഫിസിലെത്തി സഹപ്രവര്‍ത്തകരുമായി കേസുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വൈകിട്ട് നാലിന് കല്ലിശ്ശേരി തിരുവന്‍വണ്ടൂര്‍ ടൗണ്‍ എന്നിവിടങ്ങളിലും പര്യടനത്തിലായിരുന്നു. രാത്രിയില്‍ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലെത്തി നേതാക്കളും പ്രവര്‍ത്തകരുമായി ആശയവിനിമയങ്ങള്‍ നടത്തി.
ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍ രാവിലെ കൊഴുവല്ലൂരിലെ വീട്ടില്‍ നിന്നും ചെന്നിത്തലയിലേക്ക് പോവുകയായിരുന്നു. അവിടെ 8 മുതല്‍ 11 വരെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം വെണ്‍മണിയിലെ മരണവീട്ടില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. പിന്നീട് 101ാം ജന്‍മദിന വാര്‍ഷികം ആഘോഷിച്ച മര്‍ത്തോമ്മാ സഭയിലെ സീനിയര്‍ മെത്രാപ്പോലിത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി വിശ്രമിക്കുന്ന തിരുവല്ല കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയില്‍ എത്തിയ ശേഷം, ഓതറ ഭാഗത്തെ കല്യാണത്തില്‍ പങ്കെടുത്തു.നാലു മണിയോടെ പാര്‍ട്ടി ഓഫീസിലെത്തി പ്രവര്‍ത്തകരും നേതാക്കളും ഒത്ത് നഗരത്തിലെ കടകളില്‍ കയറിയിറങ്ങി പരിചയങ്ങളും സൗഹൃദങ്ങളും പുതുക്കി.
സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന് ഏതാനും പ്രവര്‍ത്തകരോടൊപ്പം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തിയ സജിക്കൊപ്പം വഴിയില്‍ കണ്ട പരിചയക്കാരും വ്യാപാരസ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നവരും വോട്ട് ചോദിച്ചുള്ള പ്രയാണത്തില്‍ ഒപ്പംകൂടി. എന്‍ .ഡി .എ സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള ഇന്നലെ പര്യടനം ആരംഭിച്ചത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനോടൊപ്പം മര്‍ത്തോമ വലിയ തിരുമേനി മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ടായിരുന്നു. കോഴഞ്ചേരിയില്‍ നടന്ന പ്രാര്‍ത്ഥനയിലും ,ആഘോഷ ചടങ്ങുകളിലും പങ്കെടുത്ത് വലിയ തിരുമേനി നല്‍കിയ പിറന്നാള്‍ കേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നടന്ന വിവാഹങ്ങളില്‍ പങ്കെടുത്തു.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനു വേണ്ടി സംസ്ഥാന തല നേതാക്കളുടെ ഒരു നിര തന്നെ ചെങ്ങന്നൂരില്‍ കേന്ദ്രീകരിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. എസ്.യു.സി.ഐ.യുടെ മധു ചെങ്ങന്നൂര്‍, രാഷ്ട്രീയ ലോക് ദള്‍ലെ ജിജി പുന്തല എന്നിവരാണ് മണ്ഡലത്തില്‍ സജീവമായി രംഗത്തുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."