സിതാര്‍കുണ്ട് ജലസേചന പദ്ധതി: കേരള എന്‍ജിനീയറിങ്ങ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി
മുതലമട: സിതാര്‍കുണ്ട് ജലസേചന പദ്ധതി കേരള എന്‍ജിനീയറിങ്ങ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി.
ചുള്ളിയാര്‍ ഡാമിലെ ജലലഭ്യത ഉയര്‍ത്തി അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്ന് കെ.ബാബു എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായി മന്ത്രി മാത്യൂ ടി.തോമസ് സീതാര്‍കുണ്ട് പദ്ധതി സാധ്യതാ പഠനം നടത്തുമെന്ന് നിയമസഭയില്‍ അറിയിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് പരിശോധന സംഘം എത്തിയത്. സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിലെ ജലം പൈപ്പിലൂടെ ചുള്ളിയാര്‍ മീങ്കര ഡാമുകളിലെത്തിക്കുന്നതാണ് പദ്ധതി.
പദ്ധതി നടപ്പിലായാല്‍ കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂര്‍ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. നിലവില്‍ മീങ്കര ശുദ്ധജല പദ്ധതിയിലൂടെയാണ് പല്ലശ്ശന ഒഴികെ നാലു പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം നടക്കുന്നത്. വേനലില്‍ ജലവിതരണം തടസപ്പെടുന്ന അവസ്ഥ മുന്‍നിര്‍ത്തി തെന്മലയിലെ സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ നിന്നുള്ള ജലം ചുള്ളിയാര്‍ ഡാമിലും മീങ്കര ഡാമിലും എത്തിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്ന ആവശൃം ശക്തമായിരുന്നു. ചുള്ളിയാര്‍ ഡാമിലെ സംഭരണ ശേഷി 13.7 ആയിരുന്ന ത് ചെളിയും മണലും അടിഞ്ഞതു മൂലം 0.5 ദശലക്ഷം ഘനമീറ്റര്‍ വ്യാപ്തി നഷ്ടം ഉണ്ടായിട്ടുണ്ട് . അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്ത പൂര്‍ണ്ണ സംഭരണ ശേഷി പുനസ്ഥാപിക്കുവാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും. മീങ്കര ഡാമില്‍ 11.33ാാ3 ഉണ്ടായിരുന്ന ജല സംഭരണ ശേഷി ചെളിയും മണലും അടിഞ്ഞതുമൂലം 1.45 ദശലക്ഷം ഘനമീറ്റര്‍ വ്യാപ്തി നഷ്ടം ഉണ്ടായതായി പഠനത്തില്‍ കണ്ടെത്തീട്ടുണ്ടെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു. സീതാര്‍കുണ്ട് പ്രദേശത്താണ് പരിശോധന നടത്തിയത്. കേരള എന്‍ജിനീയറിങ്ങ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസി.ഡയറക്ടര്‍മാരായ സി.ജെ. ദിവ്യ, ടി.ബി.സ്‌നിഷ, ചുള്ളിയാര്‍ എ.ഇ അരുണ്‍ലാല്‍, ഓവര്‍സിയര്‍ കാര്‍വര്‍ണന്‍ എന്നീഉദ്യോഗസ്ഥര്‍ പരിശോധന സംഘത്തിലുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."