കുടുംബശ്രീ മിഷന്‍ അഴിമതി; അന്വേഷണം അട്ടിമറിക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍
പാലക്കാട്: അട്ടപ്പാടിയിലെ കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ ആദിവാസി കളെ രംഗത്തിറക്കി പ്രതിരോധിക്കാന്‍ നീക്കം. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നടക്കാനിരിക്കെ ഇന്നലെ വിവിധ ഊരുകളില്‍ നിന്നായി മുന്നറിലധികം സ്ത്രീകളെ അഗളിയിലെ ഓഫിസിലെത്തിച്ച് ജീവനക്കാരെ പുറത്താക്കണമെന്നും, സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രമോട്ടര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ സംശയകരമാണെന്നും പറഞ്ഞാണ് ആദിവാസി സ്ത്രീകള്‍ ഓഫീസ് ഉപരോധിക്കാന്‍ തുടങ്ങിയത്.
600 ല്‍പ്പരം യൂനിറ്റുകളിലായി ആറായിരത്തിലധികം സ്ത്രീകളാണ് മിഷന്റെ കീഴിലുള്ള കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ളത്. ഇവരെ നോക്കാന്‍ കോര്‍ഡിനേറ്റര്‍മാരും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ജീവനക്കാരും ഉണ്ട്. എന്നാല്‍ ജീവനക്കാരെ പുറത്താക്കണമെന്നും, മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നത് ഇവരാണെന്നുമാണ് ആദിവാസി സ്ത്രീകളുടെ വാദം. എന്നാല്‍ സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആദിവാസി സ്ത്രീകളെ അണിനിരത്തി വരാനിരിക്കുന്ന അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമുള്ള ഈ സമരം അഴിമതി നടത്തിയവര്‍ക്ക് വേണ്ടിയാണെന്നും ജീവനക്കാര്‍ പറയുന്നു. സമര്‍ഥരായ ജീവനക്കാരെ പുകച്ച് പുറത്ത് ചാടിക്കാനുള്ള കുടുംബശ്രീ മിഷന്‍ ഓഫീസറുടെ ശ്രമം അംഗീകരിക്കാനാവില്ലെന്നും ആദിവാസി ആനിമേറ്റര്‍മാരും പറയുന്നു. അഴിമതി നടത്തിയിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.
സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ അട്ടപ്പാടിയില്‍ വരാനിരിക്കെ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ അട്ടപ്പാടിയിലെ ആദിവാസി സംഘടനകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ഉന്നയിച്ചത് ഇവരായിരുന്നു. 2014ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതിനകം 25 കോടി ചിലവഴിച്ച് കഴിഞ്ഞതായും ഇതില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അത് അനേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ആദിവാസി സംഘടനകളാണ് സര്‍ക്കാറിന്് പരാതി നല്‍കിയത്. മണിക്കുറുകള്‍ നീണ്ട അഗളിയിലെ ഓഫിസ് ഉപരോധം സംഘര്‍ഷത്തിന്റെ വക്കോളം എത്തിയെങ്കിലും പോലിസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."