പാലക്കാട് നഗരസഭയില്‍ യു.ഡി.എഫ് അവിശ്വാസം ഇന്ന് ചര്‍ച്ചക്കെടുക്കും: സി.പി.എം നിലപാട് നിര്‍ണായകം
പാലക്കാട്: ആശങ്കകള്‍ക്കും അവ്യക്തതകള്‍ക്കുമിടയില്‍ ബി.ജെ.പി നഗരസഭയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരെയുള്ള യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടിസ് ഇന്ന് ചര്‍ച്ചക്കെടുക്കും. അവിശ്വാസ പ്രമേയം പാസ്സാകണമെങ്കില്‍ സി.പി.എം നിലപാട് നിര്‍ണായകമാണ്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സി.പി.എം യോഗം ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്നുവെങ്കിലും അവിശ്വാസ പ്രമേയത്തിന് എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഇന്ന് രാവിലെ കൗണ്‍സില്‍ ഹാളില്‍ വ്യക്തമാക്കാനാണ് അണിയറ നീക്കം.
യു.ഡി.എഫ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് യു.ഡി.ഫ് യോഗം ചേര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുള്ള വികസന, ആരോഗ്യ, ക്ഷേമകാര്യ സ്ഥിരംസമിതികള്‍ക്കെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസമാണ് ഇന്ന് ചര്‍ച്ചക്കെടുക്കുക.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും ബി.ജെ.പി അംഗങ്ങള്‍ സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ച് പരാതി നല്‍കിയതിനാല്‍ അടുത്തമാസം മൂന്നിന് ഉച്ചക്ക് രണ്ടിന് ചര്‍ച്ച നടത്താന്‍ നഗരകാര്യവകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടര്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 9.30ന് നഗരകാര്യ വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച നടക്കും. രാവിലെ 9.30ന് ആരോഗ്യം സ്ഥിരം അധ്യക്ഷനെതിരെയും തുടര്‍ന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരെയുമാണ് ചര്‍ച്ച നടക്കുക. കക്ഷിനില ആകെ അംഗങ്ങള്‍ 52 ബിജെപി 24 യുഡിഎഫ് 18 എല്‍ഡിഎഫ് 09 വെല്‍ഫെയര്‍പാര്‍ട്ടി ( മുസ്‌ലിം ലീഗ് വിമതനായി ജയിച്ച കെ സൈതലവി യുഡിഎഫിനോടൊപ്പമാണെങ്കിലും തിരഞ്ഞെടുപ്പുകേസ് നിലവിലുള്ളതിനാല്‍ വോട്ടവകാശമില്ല.) സംസ്ഥാനത്തു ബി.ജെ.പിഭരണത്തിലുള്ള ഏക നഗരസഭയില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസത്തില്‍ സി.പി.എം നിലപാടാണു നിര്‍ണായകം. ചെങ്ങന്നൂര്‍ തിരെഞ്ഞടുപ്പ് പശ്ചാത്തലത്തിലും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിലും ഇന്നത്തെ അവിശ്വാസ പ്രമേയം സി.പി.എമ്മിന് കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്ത് ഭരണത്തിലുള്ള പാലക്കാട് നഗരസഭ നഷ്ടപ്പെടുമോ എന്ന ആശങ്കയും ബി.ജെ.പിയും അലട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."