ഇടിഞ്ഞുവീണ ദേശീയ പാതയോരം പുനര്‍നിര്‍മിക്കാതെ ടോള്‍കമ്പനിയുടെ അനാസ്ഥ
പുതുക്കാട്: കെ.എസ്.ആര്.ടി.സി സ്റ്റാന്റിനു സമീപം ദേശീയപാതയുടെ സര്‍വിസ് റോഡുകളുടെ ഇരുവശങ്ങളാണ് മാസങ്ങളായി ഇടിഞ്ഞു കിടക്കുന്നത്. പത്തടിയോളം താഴ്ചയില്‍ നൂറു മീറ്റര്‍ നീളത്തിലാണ് റോഡിന്റെ ഓരം ഇടിഞ്ഞു അപകടാവസ്ഥയില്‍ ആയിരിക്കുന്നത്. കലുങ്കനോടു ചേര്‍ന്നു സര്‍വിസ് റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞുപോയ നിലയിലാണ്. നിര്‍മാണത്തിലെ അപാകതയാണ് റോഡ് ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വഴിവിളക്കില്ലാത്ത ഭാഗത്ത് റോഡ് വ്യാപകമായി ഇടിഞ്ഞു പോയിട്ടും ടോള്‍ കമ്പനി യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഒരേ സമയം രണ്ടു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് റോഡിന്റെ അവസ്ഥ. കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണു സര്‍വിസ് റോഡിനെ ആശ്രയിക്കുന്നത്. അപകടങ്ങള്‍ പതിവായതോടെ പരാതിയുമായി വാഹന യാത്രികര്‍ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. രണ്ടു മാസം മുന്‍പു സര്‍വിസ് റോഡ് റീടാറിങ് നടത്തിയെങ്കിലും ഇടിഞ്ഞുപോയ ഭാഗം പുനര്‍നിര്‍മിക്കുന്നതിനോ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ ടോള്‍ കമ്പനി തയ്യാറായില്ല. 26നു ഉച്ചക്ക് വെള്ളം കൊണ്ടുപോയിരുന്ന പിക്കപ്പ് വാന്‍ മറ്റൊരു വാഹനത്തിനു സൈഡു കൊടുക്കുന്നതിനിടെ ദേശീയപാതയോരം ഇടിഞ്ഞ ഭാഗത്തു മറിഞ്ഞിരുന്നു. കലുങ്കിനോടു ചേര്‍ന്നു താഴ്ചയിലേക്കു മറിഞ്ഞ വാന്‍ കേബിളുകളില്‍ തങ്ങി നിന്നതുമൂലം അപകടം ഒഴിവായി. നിരവധി വാഹനങ്ങളാണു സമാനരീതിയില്‍ അപകടത്തില്‍പെടുന്നത്. സര്‍വിസ് റോഡിന്റെ അടിതട്ടിലെ മണ്ണ് അടര്‍ന്നു വീണു ടാറിങ് വിണ്ടുകീറിയ നിലയിലാണ്. പാര്‍ശ്വഭിത്തി കെട്ടി സര്‍വിസ് റോഡ് സംരക്ഷിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ സമീപത്തെ പാടത്തേക്കു മറിഞ്ഞു അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."