ചുവപ്പ് മാര്‍ച്ച് ദേശിംഗനാട് ചെമ്പട്ടണിയും
കൊല്ലം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിച്ച് ഇന്ന് ലക്ഷം സമരഭടന്മാര്‍ അണിനിരക്കുന്ന ചുവപ്പ് മാര്‍ച്ച് ദേശിംഗനാടിനെ ചെമ്പട്ടണിയിക്കും. റെഡ്‌വാളണ്ടിയര്‍ മാര്‍ച്ചിന് പുറമെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നഗരത്തിലേക്ക് ഒഴുകിയെത്തുന്നതോടെ പുതിയൊരു ചരിത്രം വിരചിതമാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാപാടവവും കെട്ടുറപ്പും ദര്‍ശിക്കുന്ന മാര്‍ച്ചിനായിരിക്കും ഇന്ന് കൊല്ലം സാക്ഷ്യം വഹിക്കുന്നത്. ചുവപ്പ് വോളണ്ടിയര്‍മാരുടെ മാര്‍ച്ച് കന്റോണ്‍മെന്റ് മൈതാനിയില്‍ നിന്നാരംഭിച്ച് ചിന്നക്കട ആശ്രാമം റോഡ് വഴി ആശ്രാമം മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് ചന്ദ്രപ്പന്‍നഗറിലെ ചെങ്കോട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അഭിസംബോധന ചെയ്യും.
കൊല്ലം ജില്ലയില്‍ നിന്നുള്ള റെഡ്‌വോളണ്ടിയര്‍മാരെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് കന്റോണ്‍മെന്റ് മൈതാനിയില്‍ എത്തിക്കണം. മറ്റ് ജില്ലയില്‍ നിന്നുള്ള വോളണ്ടിയര്‍മാര്‍ ലാല്‍ബഹാദൂര്‍ സ്റ്റേഡിയം, ക്യു.എ.സി ഗ്രൗണ്ട്, ക്യു.എ.സി റോഡ് എന്നിവിടങ്ങളിലായിരിക്കും കേന്ദ്രീകരിക്കുക. ഉച്ചഭക്ഷണവും കുടിവെള്ളവും വാഹനത്തില്‍ കരുതണം. ചുവപ്പു വോളണ്ടിയര്‍മാരുടെ മാര്‍ച്ച് കൃത്യം 2.30ന് ആരംഭിക്കും.
മാര്‍ച്ചിനൊപ്പം യുണിഫോമിലല്ലാത്ത ആരും സഞ്ചരിക്കാന്‍ പാടില്ല. വനിതാ വോളണ്ടിയര്‍മാര്‍ക്കൊപ്പം പാര്‍ട്ടി ചുമതലയുള്ള വനിതാ ലീഡര്‍മാരുണ്ടായിരിക്കണം. ഇതിനായുള്ള കൂപ്പണ്‍ പാര്‍ട്ടി ജില്ലാമണ്ഡലം സെക്രട്ടറിമാരെ ഏല്‍പ്പിക്കും. വിതരണകേന്ദ്രം കൂപ്പണിലുണ്ടാകും.ആശ്രാമം മൈതാനിയില്‍ സ്റ്റേജിന് സമീപം ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."