ഏഴുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമായ ആക്രമണം; പച്ചമുളക് തീറ്റിച്ചു, ചട്ടുകം വെച്ച് പൊള്ളിച്ചു
ആറ്റുകാല്‍: തിരുവനന്തപുരം ആറ്റുകാലില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് രണ്ടാനച്ഛന്.അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചും കുട്ടിയെ ആക്രമിച്ച അനു എന്ന യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറ് മാസമായി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പൊലിസ് പറയുന്നത്. ചിരിച്ചുവെന്ന പേരില്‍ ഇയാള്‍ കുട്ടിയെ ഫാനില്‍ കെട്ടിത്തൂക്കിയെന്നും പച്ചമുളക് തീറ്റിച്ചെന്നും ആരോപണമുണ്ട്.
അച്ഛന് അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരന് പറയുന്നു. നോട്ട് എഴുതാത്തതിനാണ് മര്‍ദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്മ അഞ്ജനയാണ് കുട്ടിയെക്കുറിച്ച് പരാതികള്‍ പറഞ്ഞ് അനുവിനെ മര്‍ദനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."