മദ്‌റസാ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണം: സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍
ചേളാരി: മദ്‌റസാ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. വിശുദ്ധ റമദാനില്‍ മദ്‌റസാ തലത്തില്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും ജൂലൈയില്‍ ശാക്തീകരണ കാംപയിന്‍ നടത്താനും യോഗം തീരുമാനിച്ചു. പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും ബന്ധപ്പെട്ട മുഅല്ലിംകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു. സമസ്തയുടെ കീഴിലുള്ള പള്ളികളും മദ്‌റസകളും കൈയേറാനുള്ള വിഘടിത വിഭാഗത്തിന്റെ കുത്സിതശ്രമങ്ങളില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കക്കോവ് പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 31 നകം പുതിയ റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റിയും സെപ്റ്റംബറില്‍ ജില്ലാ കമ്മിറ്റിയും ഒക്‌ടോബറില്‍ സംസ്ഥാന കമ്മിറ്റിയും നിലവില്‍വരും. ജില്ലാ റിട്ടേണിങ് ഓഫിസര്‍മാരായി കാസര്‍കോട്-കെ.എം കുട്ടി, കണ്ണൂര്‍-ശാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പാലക്കാട്-കെ.കെ.എസ് തങ്ങള്‍, കോഴിക്കോട്-എം.എ ഖാദര്‍, വയനാട്-കെ.എം അബ്ദുല്ല മാസ്റ്റര്‍, മലപ്പുറം വെസ്റ്റ് -കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മലപ്പുറം ഈസ്റ്റ്-കെ.പി കോയ, തൃശൂര്‍-ഉസ്മാന്‍ ഫൈസി, എറണാകുളം-അലവി ഫൈസി, ആലപ്പുഴ-കെ.എച്ച് കോട്ടപ്പുഴ, കൊല്ലം-എ.കെ.കെ മരക്കാര്‍, കോട്ടയം-സാദാ ലിയാഖത്തലി ഖാന്‍, ഇടുക്കി -ശരീഫ് ദാരിമി, തിരുവനന്തപുരം-അബ്ദുല്‍ഹമീദ് ഫൈസി, ദക്ഷിണ കന്നഡ-എസ്.കെ ഹംസ ഹാജി, കൊടക്-പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കന്യാകുമാരി-അഹ്മദ് റശാദി, നീലഗിരി-എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരെയും സംസ്ഥാന റിട്ടേണിങ് ഓഫിസറായി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."