HOME
DETAILS
MAL
തനിക്കായി ഇന്ത്യ പണമെറിഞ്ഞെന്ന് മസൂദ് അസ്ഹര്‍
backup
June 06 2016 | 21:06 PM
ന്യൂഡല്‍ഹി: കാണ്ഡഹാര്‍ സംഭവത്തിനു ശേഷം തന്നെ പിടികൂടുന്നതിനായി ഇന്ത്യ പണമെറിഞ്ഞെന്ന് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. അന്നു ഭരണം നടത്തിയിരുന്ന താലിബാന് സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്ത്യ പണം വാഗ്ദാനം ചെയ്തെന്നാണ് മസൂദിന്റെ ആരോപണം. അന്ന് വിദേശകാര്യ മന്ത്രിയായിരുന്നു ജസ്വന്ത് സിങാണ് ഈ ഓഫര്‍ മുന്നോട്ടുവച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ജയ്ഷെ മുഹമ്മദിന്റെ ഓണ്‍ലൈന്‍ വീക്കിലിയെന്നറിയപ്പെടുന്ന അല്‍ ഖലമിലാണ് വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."