മത്സ്യബന്ധന തൊഴിലാളികളെ മണല്‍വാരല്‍ തൊഴിലാളികള്‍ മര്‍ദിച്ചു; 24 പേര്‍ക്ക് പരുക്ക്
കരുനാഗപ്പളളി: കന്നേറ്റിക്ക് സമീപത്തെ വട്ടക്കായലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ മണല്വാരുന്നതിനെത്തിയ സംഘം മര്‍ദ്ദിച്ചു. മര്‍ദനത്തില്‍ 24 മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം. കായലില്‍ എട്ട് വളളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തിയത്. മര്‍ദനത്തിന് ശേഷം വളളങ്ങളിലുണ്ടായിരുന്ന മീനും പങ്കായങ്ങളും വലയും വാരി അക്രമികള്‍ കടന്നുകളഞ്ഞു.
വട്ടക്കായലില്‍ മത്സ്യബന്ധനം നടത്തിയതിന് മുമ്പും മത്സ്യത്തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അക്രമികള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിരുന്നെങ്കിലും വേണ്ടത്ര ഗൗരവം പൊലിസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലായെന്ന് അഖില കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി യൂനിയന്‍ ആരോപിച്ചു. യൂനിയന്‍ ഇത് സംബന്ധിച്ച പരാതി ഫിഷറീസ് വകുപ്പിനും ജില്ലാ കലക്ടര്‍ക്കും നല്‍കിയിരുന്നു. കരുനാഗപ്പള്ളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."