പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചികള്‍ നല്‍കി കുട്ടികള്‍
ആനക്കര: പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചി നല്‍കി കുട്ടികള്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു . ആനക്കര ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് പ്ലാസ്റ്റിക്കവര്‍ വിമുക്ത ഗ്രാമം എന്ന സങ്കല്‍പ്പത്തിലേക്ക് ആനക്കരയെ നയിക്കുന്ന ആദ്യ പരിപാടിയിലേക്ക് ചുവടു വെച്ചത്. ആനക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യുണിറ്റ് ആണ് പരിപാടിക്ക് തുടക്കം കുറിച്ചത.് പഞ്ചായത്തിലെ പ്രധാന അങ്ങാടികളായ അനക്കരയിലും കുമ്പിടിയിലും കുട്ടികള്‍ നേരിട്ടെത്തി കച്ചവടക്കാര്‍ക്കും, ഓട്ടോ െ്രെഡവര്‍മാരും ഉള്‍പ്പടെയുള്ളവര്‍ക്ക് തുണി സഞ്ചികള്‍ വിതരണം ചെയ്തു. കുട്ടികള്‍ തന്നെ തുണി വാങ്ങി വീട്ടുകാരുടെ സഹായത്തോടെ നിര്‍മ്മിച്ച സഞ്ചികള്‍ ആണ് വിതരണം ചെയ്തത്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഹംസ, എം.പി സതീഷ്, പ്രജീഷ എന്നിവര്‍ നേതൃത്വം നല്‍കി. ആനക്കര എന്‍.എസ്.എസ് യുനിറ്റിന്റെ ആഭിമുഖ്യത്തില്‍ മരതൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."