പുറ്റിങ്ങല്‍: നഷ്ടപരിഹാര വിതരണത്തിന് 84 ലക്ഷം കൂടി വേണമെന്ന്
കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് 84 ലക്ഷം രൂപ കൂടി വേണമെന്ന് റിപ്പോര്‍ട്ട്.
കൊല്ലം ജില്ലാ കലക്ടറായ എ. ഷൈനമോളാണ് ഹൈക്കോടതി സ്വമേധയാ എടുത്തകേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഹരജി പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നഷ്ടപരിഹാരം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
109 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അഞ്ചുപേര്‍ക്ക് അംഗഭംഗവും 126 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 187 പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും 136 പേര്‍ക്ക് മറ്റുപ്രശ്നങ്ങളും നേരിട്ടിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരപരുക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
കൊല്ലം ജില്ലയില്‍ നിന്ന് 71 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്ന് 35 പേരും പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."