ഫണ്ടില്ല; മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവല്‍ക്കരണ ക്ലാസുകള്‍ നിലച്ചു
മാനന്തവാടി: ഫണ്ട് ലഭിക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയിരുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ ഒരു വര്‍ഷമായി സംസ്ഥാനത്ത് നിലച്ചു.
ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശ പ്രകാരം റോഡ് സുരക്ഷാ ദശകം 2011- 2020 പദ്ധതി പ്രകാരമാണ് വകുപ്പ് ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷയും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ നല്‍കേണ്ട പ്രാഥമിക ചികിത്സ സംബന്ധിച്ചും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ബോധല്‍ക്കരണ ക്ലാസുകള്‍ നടത്തിയിരുന്നു.
ക്ലാസില്‍ പങ്കെടുക്കുന്ന ഒരു ഡ്രൈവര്‍ക്ക് 250 രൂപയും ഭക്ഷണവും വകുപ്പ് നല്‍കിയിരുന്നു. ക്ലാസുകള്‍ നല്‍കുന്ന ഹാളിന് 1000 രൂപയും ഉച്ചഭാഷിണിക്ക് 1000 രൂപയുമാണ് അനുവദിച്ചിരുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ചെറിയ ഗിഫ്റ്റുകള്‍ക്കുള്ള തുകയും അനുവദിച്ചിരുന്നു. എന്നാല്‍ ഫണ്ടില്ലാത്തതിനാല്‍ ഇതെല്ലാം നിലച്ചിരിക്കുകയാണ്.
മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധനക്കിടെ പിഴയീടാക്കുന്ന തുക റോഡ് സുരക്ഷാ അതോറിറ്റിയുടെ അക്കൗണ്ടിലേക്കാണ് അടക്കുന്നത്. ഇതില്‍ നിന്നായിരുന്നു റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് പണം അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."