ഇന്ത്യക്ക് വിജയത്തിന്റെ ആറാട്ട്
എ.എഫ്.സി കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ലാവോസിനെ 6-1നു തകര്‍ത്തു
ന്യൂഡല്‍ഹി: എ.എഫ്.സി കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനു തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് ഇന്ത്യ ലാവോസിനെ തകര്‍ത്തു. രണ്ടാം പാദ മത്സരത്തിലാണ് ഇന്ത്യ 6-1ന്റെ വിജയം പിടിച്ചത്. നേരത്തെ ആദ്യ പാദത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത ഒറ്റ ഗോളിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി ഇന്ത്യന്‍ വിജയം 7-1 ആയി. ഒപ്പം 2019ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലേക്കുള്ള യോഗ്യതയുടെ തൊട്ടടുത്തെത്താനും ഇന്ത്യക്കു സാധിച്ചു.
ജെജെലാല്‍ പെഖുലെ നേടിയ ഇരട്ട ഗോളുകളും സുമീത് പാസി, സന്ദേശ് ജിങ്കാന്, മുഹമ്മദ് റഫീഖ്, ഫുല്‍ഗാന്‍സോ ഗാര്‍ഡന്‍സോ എന്നിവരുടെ ഗോളുകളുമാണ് ഇന്ത്യന്‍ വിജയം ഗംഭീരമാക്കിയത്. കളിയുടെ ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ നാലും തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ ലാവോസിന്റെ വലയില്‍ പന്തെത്തിച്ചത്. 43, 74 മിനുട്ടുകളിലാണ് ജെജെ ഗോള്‍ നേടിയത്. 45ാം മിനുട്ടില്‍ പാസ്സി, 48ാം മിനുട്ടില്‍ ജിങ്കാന്, 83ാം മിനുട്ടില്‍ റഫീഖ്, 87ാം മിനുട്ടില്‍ കാര്‍ഡോസോയും വല ചലിപ്പിച്ചു.
നേരത്തെ 16ാം മിനുട്ടില്‍ ശിവോങിലൂടെ ലാവോസാണ് ആദ്യം ലീഡെടുത്തത്. പിന്നീട് അവര്‍ക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. കാഴ്ചക്കാരായി നില്‍ക്കാനായിരുന്നു വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."