HOME
DETAILS

പകര്‍ച്ചപ്പനി: ഒരാഴ്ചക്കിടെ ചികിത്സ തേടിയത് 5938 പേര്‍

  
backup
June 08 2016 | 01:06 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95

മലപ്പുറം: ജില്ല പകര്‍ച്ചപ്പനി ഭീതിയില്‍. ഒരാഴ്ചക്കിടെ വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് 5938 പേര്‍. ഇതില്‍ 70 പേര്‍ക്ക് ഡെങ്കിപ്പനി സാധ്യതയുള്ളതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ 37 പേര്‍ക്കു മലമ്പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  അതേ സമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണം കുറവാണെന്നും കൂടുതല്‍ പേര്‍ക്കു പനിപടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമറുല്‍ ഫാറൂഖ് പറഞ്ഞു.
ഇടക്കിടെയുണ്ടായ വേനല്‍മഴയാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമായതെന്നാണ് ആരോഗ്യഅധികൃതരുടെ വിലയിരുത്തല്‍. സംസ്ഥാന തലത്തില്‍ തിരുവനന്തപുരത്തും മലപ്പുറത്തുമാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പനിയുള്‍പ്പടെയുള്ള മഴക്കാല പകര്‍ച്ചാ വ്യാധികള്‍ തടയാനായി മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സജീവമക്കായിട്ടും പനി പിടിമുറുക്കുന്നത് ആശങ്കയിലാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പും ശുചിത്വമിഷനും ചേര്‍ന്ന് ജൂണ്‍ അഞ്ച് വരെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിയിരുന്നു.
കൊതുകു സാന്ദ്രത അപകടകരമായ നിലയില്‍ വര്‍ധിച്ചതാണ് പകര്‍ച്ച വ്യാധികള്‍ പടരുവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്ന തോടുകളിലും ഓടകളിലും കൊതുകുകള്‍ പെരുകുന്നത് ഇപ്പോഴും നിയന്ത്രിക്കാനായിട്ടില്ല. നഗരമധ്യത്തിലടക്കം ഇത്തരം മലിനമായ തോടുകള്‍ ഏറെയുണ്ട്. നഗരത്തിലെ തോടുകളിലേക്കും ഓടകളിലേക്കും വന്‍കിട ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് മാലിന്യം തള്ളുന്നതും പതിവാണ്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍ നഗരപ്രദേശങ്ങളില്‍ നടത്തിയ കൊതുകുസാന്ദ്രത പരിശോധനയില്‍ ഇരുപതോളം സ്ഥലങ്ങളില്‍ കൊതുകുമൂലമുള്ള രോഗ്യവ്യാപന സാധ്യത അപകടകരമായ രീതിയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങല്‍ ഊര്‍ജിതമാക്കി ഈ മാസം പത്തിന് വീണ്ടും പരിശോധന നടത്തുമെന്നും തുടര്‍ന്നും കൊതുകു സാന്ദ്രത കുറഞ്ഞില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ഒ സുപ്രഭാതത്തോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago