HOME
DETAILS

പ്രതിഷേധങ്ങള്‍ക്കിടയില്‍ മങ്ങാട്ടുമുറി സ്‌കൂളിനു ലോംഗ് ബെല്‍

  
backup
June 08 2016 | 01:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2

കൊണ്ടോട്ടി: പുളിക്കല്‍ മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ അണഞ്ഞത് ഒരു നാടിന് എട്ടരപതിറ്റാണ്ട് അക്ഷരവെളിച്ചമേകിയ വിദ്യാലയം. 1930ലാണ് മങ്ങാട്ടുമുറി സ്‌കൂള്‍ സ്ഥാപിതമായത്. തീര്‍ത്തും മലയോരപ്രദേശമായ ഒളവട്ടൂര്‍, മങ്ങാട്ടുമുറി മേഖലയിലെ സാധാരണക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂള്‍ കൂടിയാണിത്. സ്‌കൂളിനു ചുറ്റുമുള്ള 70 സെന്റ് സ്ഥലത്ത് റോഡരികിലാണ് പ്രവര്‍ത്തിക്കുന്നത്. നൂറിലധികം വിദ്യാര്‍ഥികളും അധ്യാപകരുമായി 85 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്‌കൂളിനു 2009 ഓടെയാണ് അടച്ചുപൂട്ടല്‍ ഭീഷണി ഉണ്ടായത്. നിലവില്‍ സ്‌കൂളില്‍ 72 വിദ്യാര്‍ഥികളും അഞ്ചു അധ്യാപകരുമാണ് ഉള്ളത്. കഴിഞ്ഞദിവസം ഒന്നാം ക്ലാസിലേക്ക് 18 കുട്ടികള്‍ ചേര്‍ന്നിരുന്നു. സ്‌കൂളിന്റെ മൂന്നുകിലോമീറ്ററോളം ചുറ്റളവില്‍ പ്രൈമറി സ്‌കൂളുകളില്ലാത്തതിനാല്‍ സാധാരണക്കാരുടെ മക്കളാണ് ഇവിടെ വിദ്യതേടിയെത്തുന്നത്. സ്‌കൂള്‍ അടച്ചതോടെ ഇവരുടെ വിദ്യാഭ്യാസവും സ്‌കൂള്‍ അധ്യാപകരുടെ പുനര്‍നിയമനവിഷയത്തിലും സര്‍ക്കാരിനു തുടര്‍നടപടികളില്‍ തീരുമാനമെടുക്കേണ്ടിവരും.
സ്‌കൂള്‍ ലാഭകരമല്ലെന്നു പറഞ്ഞാണ് അടച്ചുപൂട്ടാന്‍ സ്‌കൂള്‍ മാനേജര്‍ മുനീറ വിദ്യാഭ്യാസവകുപ്പിനു ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി തള്ളിയതോടെ മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും രംഗത്തുവന്നതോടെ സ്‌കൂള്‍ അടച്ചുപൂട്ടാനായിരുന്നില്ല. രണ്ടു തവണ അടച്ചു പൂട്ടാനായി ശ്രമങ്ങള്‍ നടന്നെങ്കിലും നാട്ടുകാര്‍ ചെറുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടുറോഡില്‍ പ്രവേശനോത്സവം നടത്തിയാണ് നാട്ടുകാരും സ്‌കൂള്‍ അധികൃതരും പ്രതിഷേധിച്ചത്.
ഇന്നലെ അതീവ രഹസ്യമായാണ്  സ്‌കൂള്‍ അടച്ചുപൂട്ടാനായി കൊണ്ടോട്ടി എ.ഇ.ഒ യുടെ നേതൃത്വത്തില്‍ സംഘമെത്തിയിരുന്നത്. പ്രതിഷേധക്കാര്‍ എത്തും മുമ്പ് സ്‌കൂളിന്റെ നിലവിലെ പൂട്ടുതകര്‍ത്ത് രേഖകള്‍ എടുക്കുകയായിരുന്നു. പിന്നീട് മറ്റൊരു പൂട്ടിട്ട് സ്‌കൂളിനു 'ലോംഗ് ബെല്‍' നല്‍കി. വന്‍ പൊലിസ് സംഘം സ്‌കൂള്‍ പരിസരത്ത് തമ്പടിച്ചിരുന്നു. പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയത് നീക്കി. പിഞ്ചുമക്കളും രക്ഷിതാക്കളും സ്‌കൂളിനുണ്ടായ ദുരന്തത്തില്‍ മനംനൊന്ത് ക്ലാസ്മുറിയില്‍ ഇരുന്ന് ഉച്ചയോടെ കണ്ണീരോടെയാണ് മടങ്ങിയത്.


സര്‍ക്കാര്‍ ഏറ്റെടുക്കണം: ടി.വി ഇബ്‌റാഹീം എം.എല്‍.എ

കൊണ്ടോട്ടി: അടച്ചു പൂട്ടിയ മങ്ങാട്ടുമുറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കണമെന്ന് നിയോജക മണ്ഡലം എം.എല്‍.എ ടി.വി ഇബ്രാഹീം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന പതിറ്റാണ്ട് പാരമ്പര്യമുള്ള സ്‌കൂളാണിത്. പ്രശ്‌നം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞതായി അദ്ദേഹം പറഞ്ഞു.


ഇന്ന് സര്‍വകക്ഷി
യോഗം

കൊണ്ടോട്ടി: മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് സ്ഥലം എം.എല്‍.എ ടി.വി ഇബ്രാഹീം ഇന്ന് പുളിക്കലില്‍ സര്‍വ കക്ഷിയോഗം വിളിച്ചു ചേര്‍ത്തു. രണ്ടിന് പുളിക്കല്‍ പഞ്ചായത്ത് ഹാളിലാണ് യോഗം ചേരുക. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കല്‍ പഞ്ചായത്ത് അടിയന്തര ഭരണസമിതിയോഗം ചേരുമെന്ന് പ്രസിഡന്റ് സുനീറ അബ്ദുല്‍ വഹാബ് പറഞ്ഞു.


22 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊണ്ടോട്ടി: മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ച് പൂട്ടുന്നതിനെതിരെ പ്രതിഷേധിച്ച 22 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയതു. സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനിടെ ഇരച്ചു കയറി സ്‌കൂള്‍ വളപ്പില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെയാണ് കൊണ്ടോട്ടി സി.ഐ സന്തോഷിന്റെ നേതൃത്വല്‍ അറസ്റ്റു ചെയ്തത്. പ്രതിഷേധക്കാരെത്തും മുമ്പ് തന്നെ പൊലിസ് സ്‌കൂളിന് ചുറ്റും വലയം ചെയ്തിരുന്നു. ഇതോടെ പൊലിസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളുമായി. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago