കൊച്ചി കോര്‍പറേഷന്‍ വികസന സെമിനാര്‍: 150 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കി
കൊച്ചി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2016-2017 വര്‍ഷത്തേക്കുള്ള വികേന്ദ്രീകൃതാസൂത്രണ പദ്ധതിയില്‍ പെടുത്തി 17 വിവിധ മേഖലകളിലായി 150 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൊച്ചി കോര്‍പറേഷന്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ രൂപം നല്‍കി.
പ്രൊഫ. കെ.വി തോമസ് എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രംഗത്തും മനുഷ്യ ജീവിതത്തിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാകുന്നതായിരിക്കണം വികസനമെന്നും ആഡംബരപൂര്‍വ്വമായ കെട്ടിടനിര്‍മാണങ്ങള്‍ മാത്രമല്ല വികസനത്തിന്റെ അളവുകോലായി കാണേണ്ടത്. മനുഷ്യജീവിതത്തിന് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ലക്ഷ്യം വയ്‌ക്കേണ്ടതതെന്ന് അദ്ദേഹം പറഞ്ഞു.
വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പ് വര്‍ഷം കൊച്ചി കോര്‍പറേഷന് സര്‍ക്കാരില്‍ നിന്നും 105.95 കോടിയുടെ പദ്ധതി വിഹിതവും, 50 കോടിയുടെ സ്പില്‍ ഓവര്‍ ഫണ്ടുമാണ് ലഭിച്ചിരിക്കുന്നത്.(വികസന ഫണ്ട് 32.36 കോടി, എസ്.സി.പി 7.22 കോടി, 14 ാം ധനകാര്യകമ്മീഷന്‍35.49 കോടി, മെയിന്റനന്‍സ് ഫണ്ട് റോഡ്18.86 കോടി, മെയിന്റനന്‍സ് ഫണ്ട് റോഡിതരം11.21 കോടി) ഇവ കൂടാതെ സംസ്ഥാനാവിഷ്‌കൃത ഫണ്ട് (ശുചിത്വ മിഷന്‍ വിഹിതം മുതലായവ), കേന്ദ്രാവിഷ്‌കൃത ഫണ്ട് (ഐ.സി.ഡി.എസ്. വിഹിതം മുതലായവ), ഗുണഭോക്തൃ വിഹിതം, ബാങ്ക് വായ്പ, നഗരസഭയുടെ തനതു ഫണ്ട് എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്.
കൊച്ചി നഗരത്തിലെ 74 ഡിവിഷനുകളെ പ്രതിനിധീകരിച്ച് ശാസ്ത്രസാങ്കേതികപരിസ്ഥിതിസാംസ്‌കാരികആസൂത്രണ മേഖലകളില്‍ പരിചയസമ്പന്നരായ നിരവധി പ്രമുഖ വ്യക്തികളാണ് വികസന സെമിനാറിന് നേതൃത്വം നല്‍കി. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, ജനസേവനം കാര്യക്ഷമമാക്കല്‍, ഭവനം, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യം, ശുചിത്വം, ഖരമാലിന്യ സംസ്‌ക്കരണം, സാമൂഹ്യക്ഷേമം, പട്ടിക ജാതി വികസനം, വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം, കുടിവെള്ളം, സ്ത്രീകളുടേയും കുട്ടികളുടേയും വികസനം, കല, സംസ്‌കാരം, നഗര സൗന്ദര്യ വത്കരണം, ഗതാഗതം, വെള്ളക്കെട്ട് നിവാരണം, ഊര്‍ജ്ജം, പൊതുകെട്ടിടം, ഈ വിഷയങ്ങളിലാണ് പ്രധാനമായും ചര്‍ച്ച നടന്നത്.
മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷതവഹിച്ചു. എം.എല്‍.എമാരായ ഹൈബി ഈഡന്‍, അഡ്വ. പി.ടി. തോമസ്, കെ.ജെ മാക്‌സി, എം.സ്വരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി സാബു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. മിനിമോള്‍ വി.കെ, മരാമത്ത് കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ഹാരിസ്, ടൗണ്‍ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, ടാക്‌സ് അപ്പീല്‍ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.പി കൃഷ്ണകുമാര്‍, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. പൂര്‍ണ്ണിമ നാരായണന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി അമിത് മീണ, അഡീഷണല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."