മഴക്കാല ശുചീകരണം പ്രഹസനം; ഓടകളില്‍ മാലിന്യം ബാക്കി
കുന്നുംകൈ: മഴക്കാലപൂര്‍വ ശുചീകരണം കേവലം രണ്ടു മണിക്കൂറിലൊതുക്കി ആരോഗ്യവകുപ്പും പഞ്ചായത്തും . കഴിഞ്ഞ ദിവസം വെസ്റ്റ് എളേരി പഞ്ചായത്തിലാണ് വിവിധ പ്രദേശങ്ങളില്‍ ഏറെ കൊട്ടിഘോഷിച്ചു മഴക്കാല ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ഭീമനടി, കുന്നുംകൈ, നര്‍ക്കിലക്കാട് എന്നീ സ്ഥലങ്ങളിലാണ് പേരിനു ശുചീകരണം നടന്നത്. തൊഴിലാളികള്‍ രണ്ടു മണിക്കൂര്‍ മാത്രം ശുചീകരിച്ചു സ്ഥലം വിടുകയായിരുന്നു.
എന്നാല്‍ ഓടകളില്‍നിന്ന് വൃത്തിഹീനമായി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കാതെയാണ് ശുചീകരിച്ചതെന്ന ആരോപണമുണ്ട്. പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചാണ് പല സ്ഥലങ്ങളിലും ശുചീകരിച്ചത്. ശുചിത്വമിഷന്റെയും എന്‍.ആര്.എച്ച്.എമ്മിന്റെ ഫണ്ടുകളും യഥേഷ്ടം ലഭ്യമായിട്ടും ശുചീകരണം നാമമാത്രമായി ചുരുക്കിയെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി വ്യാപകമായ ഈ പ്രദേശങ്ങളില്‍ പേരിനുമാത്രം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഓരോ വാര്‍ഡുകളിലും ശുചിത്വ കമ്മിറ്റിയുണ്ടാക്കി ശുചീകരണം പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇത്തവണ അതുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."