ചെറുവത്തൂര്‍ പഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു
ചെറുവത്തൂര്‍: പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു.
കൂടുതല്‍ പഠനസഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്നതാണ് ആദ്യഘട്ടം. അഭിരുചി പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് പഠന പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികളെ കണ്ടെത്തുക. ഇവര്‍ക്ക് അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നല്‍കും. ഇവര്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്യും.
ഇതിനായി പ്രൊജക്ടര്‍, കംപ്യൂട്ടര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള സ്മാര്‍ട്ട് ക്ലാസ്മുറികള്‍ പഞ്ചായത്ത് ഓഫിസില്‍ തയാറാക്കും. പഠനത്തോടൊപ്പം കലാമേളകള്‍, പരിസ്ഥിതി പ്രവര്‍ത്തനം, വിനോദയാത്ര, ഫിലിംഫെസ്റ്റ്, ക്യാംപ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, റോഡ് സുരക്ഷാ ക്ലാസുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി എസ്.എസ്.എ, ബി.ആര്‍.സി, സി.ആര്‍.സി, പി.ഇ.സി എന്നിവയുടെ സഹകരത്തോടെ അതത് സ്‌കൂളുകളില്‍ പഠനം മെച്ചപ്പെടുത്താനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും പ്രത്യേക പരിശീലന സൗകര്യങ്ങള്‍ ഒരുക്കും.
തെരഞ്ഞെടുത്ത അധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ അധ്യാപക സംഗമം എന്നിവ നടന്നുകഴിഞ്ഞു. ജൂണ്‍ മാസത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തി ക്ലാസുകള്‍ ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ക്ലാസുകള്‍ നടക്കുക.
പഞ്ചായത്ത് വികസന സമിതിയുടെ നേതൃത്വത്തില്‍ ജില്ല ഡയറ്റ് പ്രിന്‍സിപ്പല്‍പി.വി കൃഷ്ണകുമാര്‍ കണ്‍വീനറും പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ചെയര്‍മാനുമായ സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."