HOME
DETAILS

ലാവ്‌ലിന്‍: ഹരജി പരിഗണിക്കുന്നതു രണ്ടു മാസത്തേയ്ക്കു നീട്ടിവയ്ക്കണമെന്ന് സി.ബി.ഐ

  
backup
June 08 2016 | 20:06 PM

%e0%b4%b2%e0%b4%be%e0%b4%b5%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%97%e0%b4%a3%e0%b4%bf%e0%b4%95

പിണറായി വിജയനും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ടു സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സി.ബി.ഐ ഒഴികെയുള്ളവരുടെ റിവിഷന്‍ ഹരജികള്‍ നിലനില്‍ക്കുമോയെന്നതു ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കേയാണ് കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് രണ്ടു മാസംകൂടി നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു സി.ബി.ഐ രംഗത്തെത്തിയിരിക്കുന്നത്.
അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരംജിത് സിങ് പഠ്‌വാലിയ കേസില്‍ ഹാജരാകുമെന്നും ഈ സാഹചര്യത്തില്‍ അപേക്ഷ അനുവദിക്കണമെന്നും സി.ബി.ഐ സമര്‍പ്പിച്ച ഉപഹരജിയില്‍ പറയുന്നു. ഇദ്ദേഹം ഹാജരാകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സി.ബി.ഐയുടെ അഭിഭാഷകന്‍ പി.ചന്ദ്രശേഖരന്‍പിള്ള അറിയിച്ചു. ഇതിനിടെ, ഭരണങ്ങാനം സ്വദേശി ജീവനു നല്‍കിയ ഹരജിയെ എതിര്‍ത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും ഇത്തരം കീഴ്‌വഴക്കം നിലനില്‍ക്കുന്നില്ലെന്നും പിണറായി നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഹരജിയില്‍ അപരിചിതര്‍ക്ക് അവകാശമില്ല. അന്വേഷണത്തിലോ കോടതി നടപടികളിലോ മറ്റു വ്യക്തികളെ പങ്കെടുപ്പിക്കാനാവില്ല. ഇരകള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഹരജിയുമായി ബന്ധപ്പെട്ട് ഇടപെടുന്നതിന് അവകാശമുള്ളതെന്നും സി.ബി.ഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഇത്രയേറെ വൈകി ഇത്തരം ഹരജിയുമായി കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കക്ഷിചേര്‍ക്കുന്നതിനു കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ സി.ബി.ഐ എതിര്‍ക്കുകയാണ്. ജസ്റ്റിസ് ബി കെമാല്‍പാഷയാണ് ഹരജികള്‍ പരിഗണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago