പ്രതിരോധ നടപടികള്‍ ആരംഭിച്ചു
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഏലത്തൂരില്‍ ഒരു വീട്ടിലെ അഞ്ചു പേര്‍ക്ക് പ്ലാസ്മോഡിയം ഫാല്‍സിപാരം വിഭാഗത്തില്‍പ്പെട്ട മലേറിയ ബാധിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഈ മേഖലയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ അതിവേഗ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്യോഗസ്ഥര്‍ക്കു നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
പരിശോധനാ ക്യാംപ് സംഘടിപ്പിക്കുകയും മലേറിയ ഓഫിസറുടെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. കൊതുകിന്റെ ലാര്‍വകള്‍ നശിപ്പിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പനിബാധിതരെ പ്രത്യേകം നിരീക്ഷണ വിധേയരാക്കി മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനും എല്ലാ ആശുപത്രികളിലും ഫീവര്‍ ക്ലിനിക്ക് നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും പി.എച്ച്.സികളില്‍ പനിബാധിതരായി എത്തിച്ചേരുന്ന മുഴുവന്‍ പേരെയും പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."