HOME
DETAILS
MAL
മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടി വേണം
backup
June 09 2016 | 06:06 AM
നരിക്കുനി: നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഓയിസ്ക ഇന്റര്‍നാഷനല്‍ നരിക്കുനി ചാപ്റ്റര്‍ ആവശ്യപ്പെട്ടു. തോടുകള്‍ കെട്ടിയടച്ചുള്ള മീന്‍ പിടുത്തം വ്യാപകമായിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ജൈവ വൈവിധ്യത്തെ സംരക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ അധികൃതരും കാലോചിതമായ പദ്ധതികള്‍ തയാറാക്കി നടപ്പാക്കണമെന്ന് ഓയിസ്ക ആവശ്യപ്പെട്ടു. മുജീബ് പുറായില്‍ അധ്യക്ഷനായി. അരുണ്‍ പള്ളിക്കര, രാജേഷ് തുയ്യത്ത്, ദീപേഷ് കുന്നുമ്മല്‍, പ്രമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."