HOME
DETAILS
MAL
ഭീതി പരത്തി കാട്ടാനക്കൂട്ടം
backup
June 09 2016 | 06:06 AM
ഗൂഡല്ലൂര്‍: കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു. ദേവര്‍ഷോല പഞ്ചായത്തിലെ കറക്കപാളി, മൂച്ചികണ്ടി, ചുണ്ടവയല്‍, മൂലമറ്റം, കോടമൂല, മാറക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തുന്നത്. പന്നികൊല്ലി, പുളിയംപാറ ഭാഗത്ത് നിന്നാണ് കാട്ടാനകള്‍ കൂട്ടമായി ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്.
അഞ്ച് ആനകളടങ്ങിയ കൂട്ടമാണ് പ്രദേശത്ത് നാശം വരുത്തുന്നത്. കാട്ടാനകള്‍ ഭീതിപരത്തുന്നത് കാരണം സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ദുരിതത്തിലായിട്ടുണ്ട്.
കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."