HOME
DETAILS
MAL
സൗത്ത് ബീച്ചില്‍ പേ പാര്‍ക്കിങ് അനുവദിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെ
backup
January 01 2019 | 04:01 AM
കോഴിക്കോട്: നവീകരിച്ച സൗത്ത് ബീച്ചിന്റെ മുന്‍വശമുള്ള തുറമുഖ വകുപ്പിന്റെ സ്ഥലത്ത് സ്വകാര്യ വ്യക്തിക്ക് പേ പാര്‍ക്കിങ് അനുവദിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് വിവരാവകാശരേഖ. തെക്കെപുറം ശബ്ദം കോഡിനേറ്റര്‍ എ.വി സക്കീര്‍ ഹുസൈന് നല്കിയ വിവരാവകാശ അപേക്ഷക്ക് പോര്‍ട്ട് ഓഫിസര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിനായി ടെണ്ടര്‍ വിളിച്ചിരുന്നെങ്കിലും പത്രപരസ്യം നല്‍കിയിട്ടില്ലെന്നാണ് രേഖയില്‍ പോര്‍ട്ട് ഓഫിസര്‍ നല്കുന്ന മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."