HOME
DETAILS

പ്രസംഗത്തിനിടെ നടത്തിയ മുസ്‌ലിം വിദ്വേഷ പരാമര്‍ശത്തെ ചോദ്യം ചെയ്ത വനിതാ അസിസ്റ്റന്റ് പ്രൊഫസര്‍ക്കു നേരെ സംഘ് പ്രവര്‍ത്തകരുടെ കയ്യേറ്റം

  
Web Desk
January 01 2020 | 08:01 AM

national-ju-professor-heckled-after-objecting-to-anti-muslim-slurs-at-kolkata-pro-caa-rally12

കൊല്‍ക്കത്ത: സി.എ.എ അനുകൂല പരിപാടിയിലെ പ്രസംഗത്തിനിടെ മുസ് ലിം വിരുദ്ധ പരാമര്‍ശത്തെ എതിര്‍ത്ത വനിതാ അസിസ്റ്റന്റ് പ്രൊഫസര്‍ക്കു നേരെ സംഘ് പ്രവര്‍ത്തകരുടെ കയ്യേറ്റം. ജാദവ്പൂര്‍ സര്‍വ്വകലാ ശാല പ്രൊഫസര്‍ക്കു നേരെയാണ് സംഘ് പ്രവര്‍ത്തകരുടെ കയ്യേറ്റമുണ്ടായത്.

ജാദവ്പൂര്‍ സര്‍വ്വകലാശാലക്കു സമീപത്തെ ബസ് സ്റ്റാന്‍ഡിലായിരുന്നു പരിപാടി. ബ.ജം.പി ബംഗാള്‍ യൂനിറ്റ് നേതാക്കള്‍ ഉള്‍പെടെ സന്നിഹിതരായ പരിപാടിയില്‍ 50ല്‍ കുറവായിരുന്നു പങ്കാളിത്തം. വീട്ടിലേക്കു മടങ്ങുന്നതിനിടെ പരിപാടി ശ്രദ്ധയില്‍ പെട്ട ദോയീത മജുംദാര്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇവര്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ പോയതായിരുന്നു. തീവ്രഹിന്ദു ഗ്രൂപ്പായ ശ്യാമപ്രസാദ് മുഖര്‍ജി സ്മാരക സമിതിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ബി.ജെ.പി ലോക്ഭാ എം.പി ശാന്തനു താക്കൂറും രാജ്യ സഭാ എം.പി സ്വപാന്‍ ദാസ്ഗുപ്തയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സംസാരിച്ചു തുടങ്ങി നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പ്രസംഗകന്‍ വിദ്വേഷ പരാമര്‍ശം ആരംഭിച്ചതായി ദോയീത മജുംദാര്‍ പറഞ്ഞു. സര്‍വ്വകലാശാലക്കു നേരെയായി അയാളുടെ ആക്രമണം. എല്ലാ തിന്മകളുടേയും വേരാണ് സര്‍വ്വകലാശാലയെന്ന് അയാള്‍ ആരോപിച്ചു. വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം എല്ലാ ദിവസവും അല്ലാഹു അക്ബര്‍ പറയും എന്നൊക്കെയായി പരാമര്‍ശം. കളവു പറയുകയാണെന്ന് ദോയിത ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇതോടെ പരിപാടിയില്‍ വന്നവരെല്ലാം അവര്‍ക്ക് നേരെ തിരിയുകയായിരുന്നു.

തന്നെ അടിക്കുകയും പിടിച്ചു വലിക്കുകയും ചെയ്തതായി പ്രൊഫസര്‍ പറയുന്നു. തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  5 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  12 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  20 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  29 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  34 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  37 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  41 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  an hour ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago