HOME
DETAILS

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

  
Abishek
July 02 2025 | 02:07 AM

Railway Considers Reducing Cancellation Charges

തിരുവനന്തപുരം: ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന ക്ലറിക്കല്‍ ചാര്‍ജ് കുറയ്ക്കാന്‍ റെയില്‍വേ നീക്കം. യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് റെയില്‍വേയുടെ നടപടി. എ.സി, നോണ്‍ എ.സി അടക്കം എല്ലാ വിഭാഗത്തിലുമുള്ള വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉള്‍പ്പടെ റദ്ദാക്കുമ്പോഴും വലിയ തുകയാണ് ക്ലറിക്കല്‍ ചാര്‍ജായി റെയില്‍വേ ഈടാക്കുന്നത്. 

നിലവില്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ എ.സി ഫസ്റ്റ്,എ ക്ലസ് ടിക്കറ്റുകള്‍ക്ക് 240 രൂപയും ഫസ്റ്റ് ക്ലാസ്, എ.സി ടു ടയര്‍ ടിക്കറ്റുകള്‍ക്ക് 200 രൂപയും എ.സി ചെയര്‍കാര്‍, എ.സി. ത്രീ ടയര്‍, എ.സി എക്കോണമി ടിക്കറ്റുകള്‍ക്ക് 180 രൂപയും  ഇതിന് പുറമെ ജി.എസ്.ടിയും കുറച്ചുള്ള തുകയാണ് റെയില്‍വേ മടക്കി നല്‍കുക. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ക്ക് 120 രൂപയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 60 രൂപയും റെയില്‍വേ ക്ലറിക്കല്‍ ചാര്‍ജായി ഈടാക്കുന്നുണ്ട്. ഈ തുക കുറയ്ക്കാനാണ് റെയില്‍വേ നീക്കം. 
വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ ടിക്കറ്റ് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ടിക്കറ്റ് റീഫണ്ട് ചെയ്യേണ്ടിവരും. എന്നാല്‍ ഇവര്‍ക്ക് പോലും ക്ലറിക്കല്‍ തുക ഈടാക്കിയ ശേഷം ബാക്കിയാണ് റീഫണ്ടായി നല്‍കി വരുന്നത്. ഇത് അശാസ്ത്രീയമാണെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുനര്‍ചിന്തനത്തിന് തയാറായിട്ടുള്ളത്.

കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാള്‍ ആള്‍ക്കാര്‍ ഇപ്പോള്‍ ഓണ്‍ലൈനായാണ് ബുക്ക് ചെയ്യുന്നത്. അതിനാല്‍ ടിക്കറ്റിങ്ങിനുള്ള റെയില്‍വേയുടെ പ്രവര്‍ത്തന ചെലവുകള്‍ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് റീഫണ്ടിലെ ക്ലറിക്കല്‍ ചാര്‍ജില്‍ കുറവ് വരുത്തുന്ന കാര്യം റെയില്‍വേ പരിഗണിക്കുന്നത്. ഈ തുക തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. തീരുമാനം എടുക്കുകയാണെങ്കില്‍ അത് ഏറ്റവും ആശ്വാസമാകുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്കായിരിക്കും. 

അടുത്തിടെ പുറത്ത് വന്ന കണക്ക് പ്രകാരം ടിക്കറ്റ് റദ്ദാക്കിയത് വഴി 2019 മുതല്‍ 2023 വരെ റെയില്‍വേക്ക് കിട്ടിയത് 6112 കോടി രൂപയാണ്. 2019- 20ല്‍ 1724.44 കോടിയും, 2020-21ല്‍ 710.54 കോടിയും, 2021-22ല്‍ 1569 കോടിയും 2022-23 വര്‍ഷത്തില്‍ 2109.74 കോടി രൂപയുമാണ് ലഭിച്ചത്. നാലുവര്‍ഷങ്ങളിലായി റെയില്‍വേക്ക് ടിക്കറ്റ് റദ്ദാക്കലിലൂടെ ലഭിച്ചത് 6112 കോടി രൂപയാണ്.

Thiruvananthapuram: Following the recent train ticket fare hike, the railway is considering reducing the clerical charges levied on ticket cancellations. This move comes amid growing protests from passengers. Currently, the railway charges a significant amount as clerical fees for cancelling tickets, including waiting list tickets, across all classes, including AC and non-AC.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  12 hours ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  13 hours ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  13 hours ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  13 hours ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  14 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  20 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  21 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  21 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  a day ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  a day ago