HOME
DETAILS

കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്ക്; കണ്ടെത്തിയ സ്ഥലം പരിസ്ഥിതിലോല പ്രദേശമെന്ന് ആക്ഷേപം

  
backup
January 01, 2019 | 5:33 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ ഗുരുവനംകുന്ന് പരിസ്ഥിതി ലോല പ്രദേശമെന്ന് ആക്ഷേപം. മടിക്കൈ വില്ലേജിലെ ഗുരുവനംകുന്നിലെ 91.03 ഏക്കര്‍ ഭൂമിയും പുതുക്കൈ വില്ലേജിലെ 8.95 ഏക്കര്‍ ഭൂമിയും ചേര്‍ത്തുള്ള 100 ഏക്കര്‍ ഭൂമിയിലാണ് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായത്.
100 ഏക്കര്‍ ഭൂമി വ്യവസായ വാണിജ്യ വകുപ്പിന് അഡ്വാന്‍സ് പൊസഷന്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. നൂറുകണക്കിന് ചെറുകിട സംരംഭകരും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും വ്യവസായ പാര്‍ക്കില്‍ ഉള്‍ക്കൊള്ളുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ പ്രദേശം പരിസ്ഥിതിലോലമാണെന്ന്് പ്രകൃതി സ്‌നേഹികളും അവിടുത്തെ താമസക്കാരും പറയുന്നു.
നിത്യാനന്ദ സ്വാമിജി തപസ് ചെയ്ത് പ്രസിദ്ധമായ ഗുഹകളൊക്കെ ഗുരുവനം കുന്നിന്റെ പാര്‍ശ്വങ്ങളിലാണുള്ളത്. ഏതു കനത്ത വേനലിലും ഒരിക്കലും വറ്റാത്ത ഒഴുക്ക് വെള്ളം ഇവിടെ ഒരോ സ്ഥലത്തും കാണാമെന്നത് ഇവിടത്തെ പ്രത്യേകതയാണ്. എന്നാല്‍ വ്യവസായ പാര്‍ക്ക് വരുന്നതോടെ ഈ ജല ലഭ്യത ഇല്ലാതാകും എന്നാണ് നാട്ടുകാരുടെ ആശങ്ക. തങ്ങളോട് സ്ഥലം അളന്നു കൊടുക്കാന്‍ ആവശ്യപ്പെട്ടു തങ്ങളത് ചെയ്തു എന്നു മാത്രമാണ് മടിക്കൈ വില്ലേജ് ഓഫിസ് അധികൃതര്‍ പറയുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയെ കുറിച്ചോ മണ്ണിന്റെ സ്വഭാവത്തെ കുറിച്ചോ അധികൃതര്‍ അന്വേഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഗുരുവനംകുന്നിന്‍ മുകളിലെ സ്ഥലം പൂര്‍ണമായി ഒഴിഞ്ഞു കിടക്കുകയാണെന്നും കള്ളിമുള്‍ ചെടികളും ആവശ്യമില്ലാത്ത മൂപ്പെത്താത്ത മരങ്ങളും മാത്രമാണ് അതിലുള്ളതെന്നുമാണ് വില്ലേജ് ഓഫിസര്‍ അറിയച്ചത്. എന്നാല്‍ ഗുരുവനംകുന്ന് ആദ്യം കിന്‍ഫ്രക്ക് വിട്ടു കൊടുക്കാനാണ് പറഞ്ഞിരുന്നത്. പിന്നീടത് വ്യവസായ പാര്‍ക്കിന് തന്നെ വിട്ടു കൊടുക്കാന്‍ ധാരണയാവുകയായിരുന്നു. പിന്നീട് മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ വീണ്ടും കിന്‍ഫ്രക്ക് വിടാന്‍ സാധ്യതയുണ്ടെന്നാണ് കിട്ടിയ റിപ്പോര്‍ട്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്തി കലക്ടര്‍ക്ക് നോട്ടിഫൈ ചെയ്യാന്‍ പറഞ്ഞത് ചെയ്തിട്ടുണ്ടെന്നും മടിക്കൈ വില്ലേജ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ഗുരുവനം കുന്നിന് ചുറ്റുപാടും ഭൂമി വാങ്ങിച്ചിട്ടുള്ള കാഞ്ഞങ്ങാട്ടെ വളര്‍ന്നു വരുന്ന വ്യവസായ ഗ്രൂപ്പിന്റെ താല്‍പര്യങ്ങളും വ്യവസായ പാര്‍ക്കിന് പിന്നിലുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. റവന്യൂ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ വ്യവസായ പാര്‍ക്കിനായി ഈ സ്ഥലം കണ്ടെത്തി കൊടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. കേന്ദീയ വിദ്യാലയം, ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം, ഹൗസിങ് കോളനി തുടങ്ങി നിരവധി സംരഭങ്ങള്‍ ഗുരുവനത്ത് വരുന്നുണ്ട്. അതുപോലെ വ്യവസായ പാര്‍ക്കും മടിക്കൈയില്‍ വരുന്നതില്‍ ചിലര്‍ക്കുള്ള എതിര്‍പ്പാണ് പരിസ്ഥിതിലോലമെന്ന ആക്ഷേപത്തിന് പിന്നിലെന്ന് വില്ലേജ് അധികൃതര്‍ പറയുന്നു.
എന്നാല്‍ കൃത്യമായി പഠനം നടത്താതെ വ്യവസായ പാര്‍ക്ക് പോലുള്ള സംരംഭങ്ങള്‍ കൊണ്ടുവന്ന് ഭൂമിയിലെ ജല ലഭ്യതയും അതിന്റെ ആവാസ വ്യവസ്ഥയും തകര്‍ക്കരുതെന്നാണ് പ്രകൃതി സ്‌നേഹികളുടെ ആവശ്യം. മഞ്ഞം പൊതികുന്നിനെ പൈതൃക പട്ടികയിലുള്‍പ്പെടുത്താന്‍ നിരന്തരം പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഇത് അനുവദിക്കരുതെന്നും കൂടുതല്‍ പഠനവും ഗവേഷണവും ഈ കാര്യത്തില്‍ ആവശ്യമാണെന്നും പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  19 hours ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  20 hours ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  20 hours ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  a day ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  a day ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  a day ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  a day ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  a day ago