HOME
DETAILS
MAL
ട്രെയിനില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ച കേസ്: പ്രതിക്ക് കഠിനതടവ്
backup
January 01 2019 | 06:01 AM
പാലക്കാട്; ട്രെയിനില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ച കേസില്‍ ചാവക്കാട് സ്വദേശി ഫിറോസിന് ഒരുവര്‍ഷം കഠിനതടവും 5000 രൂപ പിഴ അടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ് ബി. എടയോടി ഉത്തരവിട്ടു. 2012 മെയ് 11 രാത്രി ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശി ജേക്കബ് മാത്യുവിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. കോട്ടയം റെയില്‍വെ പൊലിസില്‍ നല്കിയ പരാതിയില്‍ പാലക്കാട് റെയില്‍വെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജൈനലാവുദീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
കേസില്‍ ഒന്നാം പ്രതിയായിരുന്ന ഫിറോസിന്റെ സഹോദരന് ഷാഹുല്‍ ഹമീദ് കാതറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."