കുറാഞ്ചേരി ദുരന്തമുഖത്തിന് സമീപം കുന്നിടിച്ച് മണ്ണെടുക്കല്‍ വ്യാപകം
വടക്കാഞ്ചേരി: 19 പേരുടെ ജീവന് നഷ്ടപ്പെട്ട കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറാത്ത നാട്ടില്‍ പ്രകൃതിയെ തകര്‍ത്തെറിഞ്ഞ് വീണ്ടും വന്‍ തോതില്‍ മണ്ണെടുക്കല്‍ വ്യാപകം. ദുരന്തമുഖത്തിന് തൊട്ടടുത്തായി കുന്നിടിച്ച് മണ്ണെടുക്കല്‍ നിര്‍ബാധം തുടരുമ്പോഴും സംസ്ഥാന പാതയോരത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ദുരന്തമുണ്ടാകുമ്പോള്‍ മാത്രം നടപടിയെടുക്കുക എന്ന അധികൃതരുടെ നിലപാടിന് ഏറ്റവും വലിയ തെളിവാവുകയാണ് കുറാഞ്ചേരിയിലെ മണ്ണിടിയ്ക്കല്. വന്‍ ഉയരത്തില്‍ നിന്ന് മണ്ണിടിച്ച് പാറ അടര്ത്തിയെടുക്കുമ്പോള് അത് അടുത്ത ദുരന്തത്തിലേയ്ക്ക് വഴി തുറക്കുമോ എന്ന ആശങ്കയും ജനങ്ങള്‍ പങ്ക് വെയ്ക്കുന്നു. രാത്രി കാലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയും ലഭിക്കുന്നതായും പരാതിയുണ്ട്. കുറാഞ്ചേരി ദുരന്തഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്ന വിദഗ്ധ റിപ്പോര്‍ട്ടും കാറ്റില്‍ പറത്തപെടുകയാണെന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."