യു.പിയിൽ യോഗിയുടെ കിരാത ഭരണം അവസാനിപ്പിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം
ദമാം: ഉത്തർ പ്രദേശിൽ യോഗി ആദിത്യ നാദിന്റെ കിരാതഭരണം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചെന്നാരോപിച്ച് 18 വയസിൽ താഴെയുള്ള കുട്ടികളെ പിടിച്ചുകൊണ്ടു പോവുകയും ക്രൂരമായ പീഡനങ്ങൾക്കു വിധേയമാക്കിയെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജയ്‌ശ്രീരാം വിളികളോടെയാണു മുസ്ലിംകളെ ടാർജറ്റ് ചെയ്തുകൊണ്ട് പോലീസ് നേരിടുന്നത്. മുസ്‌ലിംകളെ ഇല്ലാതാക്കാൻ കൊണ്ടുവന്ന എൻ ആർ സിക്കെതിരെ രാജ്യ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാമെന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മോഹം അറബിക്കടലിൽ അവസാനിക്കുമെന്നു ഭരണക്കാർ മനസിലാക്കണമെന്നും യോഗം മുന്നറിയിപ്പു നൽകി.
യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ദമാം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറത്തിൽ പുതുതായി അംഗത്വമെടുത്തവരെ ഫോറം അദാമ ബ്രാഞ്ച് പ്രസിഡന്റ് ഹുസൈൻ മണക്കടവ് ഷാളണിയിച്ചു സ്വീകരിച്ചു. ഷഫീഖ് വെഞ്ഞാറമൂട്, സജീബ് പള്ളിക്കൽ, സുബൈർ വെഞ്ഞാറമൂട്, അബ്ദുൽ വാഹിദ് ചിറയിൻ കീഴ്, സജീർ വെഞ്ഞാറമൂട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."