HOME
DETAILS

ജില്ലാ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം

  
backup
June 09 2016 | 08:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%95%e0%b5%8d

ഒലവക്കോട്: ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗക്കാര്‍ക്ക് വേണ്ടി നടത്തിയ പരിശീലന പരിപാടിയുടെ മറവില്‍ വന്‍ അഴിമതി നടന്നതായി ആരോപണങ്ങളുയരുന്നു. ജില്ലാ പഞ്ചായത്തും ജില്ലാ പട്ടികജാതി വികസന വകുപ്പും കുടുംബശ്രീയും മുഖേന നടത്തിയ പരിശീലന പരിപാടികളിലെ നടത്തിപ്പിലാണ് ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഐ.ഐ.ടി.ഡി കോഴിക്കോട് വനിതകള്‍ക്കായി നടത്തിയ ടെക്‌സ്‌റ്റൈല്‍സ് ഡിസൈനിംഗ് പരിശീലനത്തില്‍ പങ്കെടുത്ത ആറ് പഞ്ചായത്തുകളിലെ നാനൂറ് വനിതകള്‍ക്ക് മെയില്‍ ചിലവഴിച്ചത് 60 ലക്ഷം രൂപയാണ്. ഒരാള്‍ക്കും തയ്യല്‍മെഷിന്‍പോലും സൗജന്യമായി നല്‍കാതെ നടത്തിയ പരിശീലനത്തിനു മാത്രം 15000 രൂപവീതം ചിലവഴിച്ചുവെന്നത് അഴിമതിയുടെ തനിനിറം വ്യക്തമാക്കുന്നതാണ്.
കഴിഞ്ഞ ദിവസമാണ് ഇതിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് 40ലക്ഷം, ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് & ഓര്‍ണമെന്‍രേഷന്‍ 48 ലക്ഷം, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി & ടോയ് മേക്കിംഗ് 40 ലക്ഷം, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് 8.5ലക്ഷം, ഡിപ്ലോമ ഇന്‍ റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് 9 ലക്ഷം, ജെ.സി.ബി ട്രെയിനിംഗ് 10.5 ലക്ഷം കൂടാതെ കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിംഗ്, സെക്യൂരിറ്റി തുടങ്ങി നിരവധി പരിശീലനങ്ങളാണ് പട്ടികജാതിക്കാര്‍ക്കായി ജില്ലാ പഞ്ചായത്തില്‍ നടത്തിയത്.
ഒരു സ്വകാര്യ വ്യക്തി ആവശ്യപ്പെട്ട വിവരാവകാശ രേഖകള്‍ക്കുള്ള മറുപടിയിലാണ് ജില്ലാ പഞ്ചായത്ത്തന്നെ കണക്കുകള്‍ നല്‍കിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനായുള്ള വിവിധ പ്രൊജക്ടുകളില്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നും അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പദ്ധതി നടത്തിപ്പ് ഒട്ടും സുതാര്യമായിരുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
നിര്‍വ്വഹണ ഏജന്‍സികള്‍തന്നെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പട്ടികജാതിയില്‍പെട്ട യുവജനങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തതായി വ്യാജരേഖകളുണ്ടാക്കി ഫണ്ടു തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് മേഖലാ പെര്‍ഫോര്‍മന്‍സ് ഓഡിറ്റര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നതാണ്.
ഗുണഭോക്തൃ ലിസ്റ്റ് ഉണ്ടാക്കിയത് വോട്ടര്‍ പട്ടികയില്‍നിന്നും പകര്‍ത്തിയെടുത്തതാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പരിശീലനം കഴിഞ്ഞുപോയവരെ ഒാഡിറ്റ് സംഘം വിളിച്ചന്വേഷിച്ചപ്പോള്‍ അവരിങ്ങനെയൊരു പരിശീലനം നടന്നതായി അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ലെന്നാണറിയുന്നത്.
സ്വകാര്യസ്ഥാപനങ്ങളെ പരിശീലനച്ചുമതല ഏല്‍പിച്ചതിലും മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല. പല പരിശീലനപരിപാടികളും നിര്‍വഹണ ഏജന്‍സികള്‍ക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടിരുന്നതാണെന്നുപോലും സംശയമുണ്ട്. ഏതാണ്ട് മൂന്നു കോടിയോളം രൂപ ചിലവഴിക്കപ്പെട്ട ഈ പരിശീലനപരിപാടിയില്‍ പങ്കെടുത്ത ഒരു പട്ടികജാതിക്കാര്‍ക്കും ഇവിടെ പരിശീലിച്ച തൊഴില്‍ ലഭിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.
പഞ്ചായത്ത് ഹാളില്‍ ആളുകളെ കൂട്ടിയിരുത്തി ഒന്നിലേറെ പരിശീലന പരിപാടികള്‍ ഒന്നിച്ചു നടത്തിയതുവഴി നിര്‍വഹണ ഏജന്‍സികള്‍ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്നു മാത്രമല്ല പട്ടികജാതി ഫണ്ട് ധൂര്‍ത്തടിച്ചതിന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ മറുപടി നല്‍കേണ്ടി വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago