കോടതി നടപടി കഴിഞ്ഞോട്ടെ, അതുകഴിഞ്ഞ് രാമക്ഷേത്രത്തില്‍ ഓര്‍ഡിനന്‍സാവാം: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കോടതി നടപടി പൂര്‍ത്തിയാവുന്നതു വരെ രാമക്ഷേത്ര നിര്‍മാണത്തിനില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതി നടപടി കഴിഞ്ഞാല്‍ ഇതിനൊരു പരിഹാരം കാണുമെന്ന് ഞങ്ങള്‍ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വധി വന്നുകഴിഞ്ഞാല്‍ ഓര്‍ഡനന്‍സ് ഇറക്കുന്നതു പരിഗണിക്കാമെന്നും മോദി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് ബി.ജെ.പി പ്രകടന പത്രികയില്‍ പറയുന്നത്. എന്നാല്‍ ഭരണം കഴിയാറായിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനമാവാത്തതില്‍ വലിയ പൊട്ടിത്തെറിയാണ് സംഘ്പരിവാറിനുള്ളിലുള്ളത്. മോദിയെയും ബി.ജെ.പി നേതൃത്വത്തെയും ഇത് അറിയിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരും യു.പി സര്‍ക്കാരും ബി.ജെ.പിക്ക് ലഭിച്ചിട്ടും രാമക്ഷേത്രത്തിനായി ഒന്നും ചെയ്യാനായില്ലെന്നാണ് സംഘ്പരിവാര്‍ കുറ്റപ്പെടുത്തുന്നത്.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും പാര്‍ലമെന്റിലടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതും ബി.ജെ.പിയെ കുഴയ്ക്കുന്നുണ്ട്. മുത്വലാഖ് നിരോധനത്തിനു വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കിയപോലെ ക്ഷേത്രത്തിനു വേണ്ടിയും ഇറക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."