വക്കം മൗലവിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ 'വെള്ളം ജപിപ്പിച്ചു' എന്ന ഭാഗം വിട്ടതില്‍ ഖേദം പ്രകടിപ്പിച്ച് മുജീബ്റഹ്മാന്‍ കിനാലൂര്‍
കോഴിക്കോട്: 'സ്വദേശാഭിമാനി' പത്രമുടമയും സ്വാതന്ത്ര്യസമര സേനാനിയുമായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെക്കുറിച്ച് മുജാഹിദ് നേതാവ് മുജീബ് റഹ്മാന് കിനാലൂര്‍ എഴുതിയ പുസ്തകത്തില്‍ 'വെള്ളം ജപിപ്പിക്കാറുണ്ടായിരുന്നു' എന്ന ഭാഗം വിട്ടതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. 'പൗരോഹിത്യം വേണ്ട, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി' എന്ന ജീവചരിത്ര പുസ്തകത്തിലാണ് തിരുത്തല്‍ വരുത്തിയത്.
''സംശയാസ്പദവും മൗലവിയുടെ മൗലികമായ നിലപാടുകള്‍ക്ക് വിരുദ്ധവുമായ ആ പരാമര്‍ശം ഞാന്‍ വിട്ടുകളഞ്ഞത്, അടിക്കുറിപ്പായോ മറ്റോ സൂചിപ്പിക്കാതിരുന്നത് പുസ്തകത്തിന്റെ അക്കാദമിക മൂല്യത്തിനു പോറല്‍ ഏല്‍പ്പിക്കും എന്ന വിമര്‍ശത്തെ ഞാന്‍ അംഗീകരിക്കുകയും അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു''- മുജ്ബുറഹ്മാന് കിനാലൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പുസ്തകത്തിന്റെ അവസാനം കൊടുത്ത അനുബന്ധത്തില്‍ വക്കം മൗലവിയെ കുറിച്ച് അമ്പതുകളില്‍ കെ.എം സീതി സാഹിബ് എഴുതിയ ലേഖനം ചേര്‍ത്തിട്ടുണ്ട്. ആ ലേഖനത്തില്‍ 'വിഷമേറ്റാല്‍ അത് ഇറക്കാന്‍ മൗലവി സാഹിബിനെ കൊണ്ടു വെള്ളം ജപിപ്പിച്ച് കൊണ്ടു പോവുക എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ സാധാരണ പതിവായിരുവെന്നാണ് മൂല കൃത്യയിലുള്ളത്. ഇതില്‍ ' വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക ' എന്ന ഭാഗം ഒഴിവാക്കിയാണ് മുജീബ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.
മന്ത്രിച്ചു വെള്ളത്തില്‍ ഊതിയുള്ള ചികിത്സ മൗലവി നടത്തിയിരുന്നു എന്നും ഹിന്ദു സമൂഹത്തിലെ ആളുകള്‍ വരെ വന്നിരുന്നുവെന്നുമുള്ള സീതി സാഹിബിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണ് മുജീബു റഹ്മാന് കിനാലൂര്‍ വെട്ടിക്കളഞ്ഞത്. ' വെള്ളം ജപിച്ച് കൊണ്ടുപോകുക ' എന്ന ഭാഗം കൃത്യമായി തങ്ങളുടെ ഇപ്പോഴുള്ള ആശയത്തിനു എതിരായതിനാല്‍ പുനപ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. മുട്ടില്‍ WMO കോളജിലെ മലയാളം അധ്യാപകനായ ഡോ. ശഫീഖ് വഴിപ്പാറയാണ് പുസ്തകത്തിലെ ചരിത്ര വക്രീകരണം കണ്ടെത്തി തന്റെ ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."