HOME
DETAILS

ഫാ. അഗസ്റ്റിന്‍ വട്ടോളിക്ക് വീണ്ടും സഭയുടെ മുന്നറിയിപ്പ്

  
backup
January 01 2019 | 19:01 PM

%e0%b4%ab%e0%b4%be-%e0%b4%85%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%95

 

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിലും അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലും സഭയുടെ നിലപാടിനെതിരേ രംഗത്തുവന്ന അതിരൂപതയിലെ വൈദികനായ ഫാ. അഗസ്റ്റിന്‍ വട്ടോളിക്കു വീണ്ടും മുന്നറിയിപ്പ്. അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റരാണു കത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജങ്ഷനില്‍ നടന്ന സത്യഗ്രഹ സമരത്തിന്റെ കണ്‍വീനറായിരുന്ന ഫാ. അഗസ്റ്റിന്‍ വട്ടോളിയോട് ഇതു സംബന്ധിച്ചു കഴിഞ്ഞ നവംബറില്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ കത്തുമുഖേന വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് നവംബര്‍ 24ന് അദ്ദേഹം മറുപടിയും നല്‍കി. ഇതിനു പിന്നാലെയാണ് ഡിസംബര്‍ 29ന് അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് വീണ്ടും കത്തുനല്‍കിയിരിക്കുന്നത്.
സേവ് ഔര്‍ സിസ്റ്റേഴ്‌സിന്റെ കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയില്‍ നടന്ന വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എ.എം.ടി)യുമായോ അത്തരത്തിലുള്ള മറ്റു സംഘടനകളുമായോ യാതൊരുവിധ ബന്ധവും പാടില്ലെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. നിലവില്‍ എറണാകുളം വാത്തുരുത്തിയിലെയും കലൂരിലെയും റിന്യൂവല്‍ സെന്ററുകളിലായാണ് ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ പ്രവര്‍ത്തനം. ഇവിടെനിന്ന് മാര്‍ച്ചില്‍ നടക്കുന്ന പൊതു സ്ഥലംമാറ്റത്തിനൊപ്പം ഫാ. അഗസ്റ്റിന്‍ വട്ടോളിയെ മാറ്റുമെന്നും അതിരൂപത നിശ്ചയിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കത്തിന് ഉചിതമായ മറുപടി നല്‍കുമെന്നും എന്നാല്‍ എന്തു മറുപടിയാണു നല്‍കുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago