HOME
DETAILS

ശബരിമല, മുത്വലാഖ് വിഷയങ്ങളിലെടുത്ത തീരുമാനം ശരിയെന്ന് മോദി

  
backup
January 01 2019 | 19:01 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%99%e0%b5%8d-2

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന വിമര്‍ശനങ്ങളില്‍ നിന്ന് പലപ്പോഴും ഒഴിഞ്ഞുമാറിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ നിലപാട് വെളിപ്പെടുത്തി രംഗത്തെത്തി. ഇന്നലെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ എടുത്ത തീരുമാനങ്ങളെല്ലാം ശരിയായിരുന്നുവെന്ന് അദ്ദേഹം ന്യായീകരിച്ചത്.
ശബരിമല, മുത്വലാഖ് വിഷയങ്ങളില്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങിയവയിലും തന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. ഇതാദ്യമായാണ് അദ്ദേഹം വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നത്. ശബരിമലയില്‍ 10-50 വയസുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ആചാരമാണെന്നും മുത്വലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് സാമൂഹിക നീതിയും ലിംഗ സമത്വവും ഉദ്ദേശിച്ചുള്ളതാണെന്നും മോദി അവകാശപ്പെട്ടു.
ശബരിമല വിധി പുറപ്പെടുവിച്ച ജഡ്ജിമാരുടെ സംഘത്തിലുള്ള വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന കുറിപ്പ് വായിക്കേണ്ടതാണ്. ശബരിമലയിലെ വിഷയം ആചാരമാണ്. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന അഭിപ്രായമാണ് ഉള്ളത്. ചില ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല. അക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ബന്ധിപ്പിക്കേണ്ടതില്ല.
മുത്വലാഖ് ഓര്‍ഡിനന്‍സ് സുപ്രിം കോടതി വിധിക്കുശേഷമാണ് കൊണ്ടുവന്നത്. ഈ വിഷയത്തില്‍ ഭരണഘടനക്കകത്തുനിന്ന് പരിഹാരം കണ്ടെത്തുമെന്ന് ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ട്. വിഷയം ലിംഗ സമത്വവും സാമൂഹിക നീതിയുമാണ്.
രാമക്ഷേത്ര വിഷയത്തില്‍ നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കണം. ഇതിനു ശേഷമേ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകൂ. ഭരണഘടനക്കനുസൃതമായിട്ടായിരിക്കും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.
ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നില്ല. രാജിക്കാര്യം ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം തന്നെ അറിയിച്ചിരുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നുവെന്നും മോദി പറഞ്ഞു. നോട്ട് നിരോധനത്തിന് ഒരു വര്‍ഷം മുന്‍പുതന്നെ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മോദി അവകാശപ്പെട്ടു. കള്ളപ്പണം കൈവശമുണ്ടെങ്കില്‍ പിഴ അടച്ച് നിക്ഷേപിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരും അലംഭാവം കാണിക്കുകയായിരുന്നു ചെയ്തിരുന്നത്.
റാഫേല്‍ വിഷയത്തില്‍ തനിക്കെതിരേ ആരോപണം ഉയര്‍ത്തുന്നവര്‍ ഇന്ത്യയുടെ സുരക്ഷയേയും സൈന്യത്തിന്റെ മനോവീര്യത്തേയും ദുര്‍ബലപ്പെടുത്തുകയാണെന്നും മോദി പറഞ്ഞു. പാകിസ്താനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പാകിസ്താന്‍ ശരിയായ രീതിയിലേക്ക് വരുമെന്നത് അബദ്ധമാണെന്നും ഭീകര പ്രവര്‍ത്തനത്തിനെതിരായി പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയത് എല്ലാവരോടും ചോദിച്ചിട്ടാണെന്ന് പറഞ്ഞ മോദി, എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യം വിട്ടവരെയെല്ലാം തിരികെ എത്തിക്കുമെന്നും അവകാശപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  7 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  16 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago