തെരഞ്ഞെടുപ്പ് മുന്നൊരുക്കം: കൂടുമാറലും മാറ്റലും
പിണങ്ങോട് അബൂബക്കര്‍
9847700450#
ആശയം ആമാശയത്തോളം വലുതല്ലെന്ന പാഠമാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇക്കാലമത്രയും നല്‍കിയത്. 2019ലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന് ശേഷം മികച്ച വിലപേശല്‍ സാധ്യതകള്‍ പാര്‍ട്ടികള്‍ കാണുന്നു. ബി.ജെ.പിയുടെ നില പരുങ്ങലിലാണ്. കോണ്‍ഗ്രസിനു നില അല്‍പം മെച്ചപ്പെട്ടെങ്കിലും തനിച്ചു ഭരിക്കാനുള്ള സീറ്റ് ഒപ്പിക്കാനാവില്ല. അധികം സീറ്റുള്ള ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹരിയാന, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ വേണ്ടി മത്സരിക്കുന്ന അവസ്ഥയാണുള്ളത്.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടുകൂടി ഭരിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസിനു മുന്‍പിലുള്ളത്. ചന്ദ്രബാബു നായിഡു ബി.ജെ.പി പാളയത്തില്‍ നിന്ന് പുറത്തുവന്നിട്ട് അധികകാലം ആയിട്ടില്ല. നായിഡുവിന്റെ മതേതരത്വം ആമാശയത്തെക്കാള്‍ വലുതല്ല. തെലുങ്കാനയിലെ ചന്ദ്രശേഖരറാവു എന്നും സാധ്യതകള്‍ തേടുന്നതില്‍ മിടുക്കനാണ്. കൈപ്പത്തി ജയിച്ചാലും താമര വിരിഞ്ഞാലും തക്കംനോക്കി വലയെറിയാന്‍ അദ്ദേഹത്തിനറിയാം. ചിലര്‍ ഉടലോടെ പാര്‍ട്ടി മാറിത്തുടങ്ങി. മറ്റുചിലര്‍ ചാഞ്ചാട്ടത്തിലാണ്. ലക്ഷ്യം ഭാവി ഭാരതത്തിന്റെ മതേതരത്വം സംരക്ഷിക്കലല്ല. ഭരണപങ്കാളിത്തം നേടി എന്തെങ്കിലുമൊക്കെ സമ്പാദിക്കലാണ്.
മുറ്റത്തു കുഴികുഴിച്ച് കഞ്ഞി വിളമ്പിക്കൊടുത്തിരുന്നവരെ ഒരു സുപ്രഭാതത്തില്‍ കിടപ്പുമുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയവും നമ്മള്‍ കാണുന്നു. വോട്ടുപെട്ടിയില്‍നിന്ന് ചോര്‍ന്നുപോയ മത, ജാതി വര്‍ഗീയ വോട്ടുകള്‍ക്കു പകരംവോട്ടുണ്ടാക്കുന്നതില്‍ കവിഞ്ഞ ആദര്‍ശമൊന്നും ഇതില്‍ കാണാനാവില്ല. ബാലകൃഷ്ണപിള്ളയ്ക്കും വീരേന്ദ്രകുമാറിനും അതുപോലുള്ളവര്‍ക്കും പ്രബുദ്ധ കേരളത്തോടു നടുനിവര്‍ത്തി നിന്ന് ആദര്‍ശം പറയാന്‍ അവകാശമില്ല. കോഴിക്കോട്ടു സീറ്റ് കിട്ടാതായപ്പോള്‍ എല്‍.ഡി.എഫ് വിട്ടു പാലക്കാട് തോറ്റപ്പോള്‍ എല്‍.ഡി.എഫിലെത്തിയ വീരേന്ദ്രകുമാറും ഒരു പുരുഷായുസ് മുഴുവന്‍ വി.എസ് വേട്ടയാടിയ പിള്ളയും ആദര്‍ശ രാഷ്ട്രീയത്തിന്റെ മുഖങ്ങളല്ലല്ലോ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റിനപ്പുറം ഇടതുപക്ഷത്തിനു കിട്ടാനിടയില്ലെന്ന ചില സര്‍വേഫലങ്ങള്‍ നേതാക്കളെ വെപ്രാളപ്പെടുത്തുന്നതു സ്വാഭാവികം. 18 കൂട്ടുള്ള ഒരു സദ്യ ഉണ്ണാനുള്ള ശ്രമത്തിന്റെ ഭാഗമായി അവസരവാദപരമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഉണ്ണാന്‍ വിരിച്ച ഇലയില്‍ ചോറ് വന്നുകൊള്ളണമെന്നില്ല. മതനിരപേക്ഷത, വര്‍ഗീയത, വംശീയത തുടങ്ങിയ പദാവലികള്‍ നാവിന്റെ വ്യായാമമായി കണക്കാക്കുന്നവരാണ് അധിക പാര്‍ട്ടികളും.
'പൊട്ടനെ ചെട്ടി ചതിച്ചാല്‍ചെട്ടിയെ ദൈവം ചതിക്കും' എന്നൊരു നാടന്‍ പ്രയോഗമുണ്ട്. കുറേക്കാലം ഒരു സമൂഹത്തെ നിരന്തരം പറഞ്ഞു പറ്റിക്കാനാവില്ല. ആര്‍.എസ്.എസിനു വളരെ വലിയ സംഘടനാസ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ് മദ്ധ്യപ്രദേശ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ ആ സ്വാധീനം വിജയിച്ചില്ല. ജനം എല്ലാം നോക്കിക്കാണുന്നു എന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്.
വര്‍ഗീയതയും ഫാസിസവുമൊക്കെ പറയുന്നവര്‍ക്ക് എത്രമാത്രം ആത്മാര്‍ഥതയുണ്ട്? ചന്ദ്രബാബു നായിഡു ബി.ജെ.പി ചേരിയില്‍ നിന്ന് എന്തിന് പുറത്തുവന്നു? തെലുങ്കാനയിലെ റാവുവിനെ കണ്ണ് എവിടെയാണ്? തൂക്കു പാര്‍ലമെന്റ് വന്നാല്‍ കൈപ്പത്തി ആണെങ്കിലും താമര ആണെങ്കിലും തരംപോലെ സുഖം കൊള്ളാം എന്നു സ്വപ്നം കാണാത്ത ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഇന്ത്യയിലുണ്ടോ? തരംപോലെ പണയപ്പെടുത്താന്‍ ഉള്ളതാവരുത് ആദര്‍ശം. നിലപാടു വേണം. വര്‍ഗീയവാദികള്‍ ഇന്ത്യയില്‍ ഭരണത്തിലെത്താന്‍ ഇടയായതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചാണ് അവര്‍ നരേന്ദ്രമോദിയെ ഡല്‍ഹിയിലെത്തിച്ചത്. ഇതു തുടരാന്‍ തന്നെയാണ് അധിക സാധ്യത.
മതിലുകള്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ രചന 'മതിലുകള്‍' അഭ്രപാളിയിലെത്തിയിട്ടുണ്ട്. ജയില്‍ മതിലിനകത്തും പുറത്തും വ്യവഹരിച്ച വിശുദ്ധ മനസിന്റെ കണ്ടെത്തലുകള്‍ ആയിരുന്നു സന്ദേശം. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും അതിര്‍ത്തിയിലെ മതില്‍ ഇല്ലാതാക്കാന്‍ തീരുമാനിച്ചത് ലോകം ശ്രദ്ധിച്ച നല്ല വാര്‍ത്തയാണ്. ആയുധപ്പുരയില്‍ അണുവായുധമുണ്ടെന്നും ഭൂഖണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി അടിക്കടി പറയുമ്പോള്‍ വീണ്ടുമൊരു ഹിരോഷിമയും നാഗസാക്കിയും ലോകം ഭയന്നിരുന്നു. വീണ്ടുവിചാരമില്ലാത്ത നേതാക്കളില്‍ അധികാരം എത്തുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടു മെന്നാണ് റൊണാള്‍ഡ് ട്രംപിന്റെ ദുര്‍വാശി. അഭയാര്‍ഥികളെ തടയാനാണ് 500 കോടി ഡോളര്‍ ചെലവ് വരുന്ന ഈ വന്‍മതില്‍ നിര്‍മാണം. സെനറ്റ് ഫണ്ട് തടഞ്ഞുവച്ചു. ഭരണസ്തംഭനമുണ്ടായി ആ നാട്ടില്‍. എന്നാലും മതില്‍ പണിയുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഖത്തര്‍- സൗദി അതിര്‍ത്തിയില്‍ കെട്ടിയതാണ് ദുഃഖിപ്പിച്ച മറ്റൊരു മതില്‍.
നൂറുകണക്കായ വര്‍ഷങ്ങള്‍സൗഹൃദത്തില്‍ കഴിഞ്ഞവര്‍ക്കിടയില്‍ ഒരു മതിലുണ്ടാക്കിയതിനെക്കുറിച്ച് ഭാവിമനുഷ്യര്‍ വിചാരണ ചെയ്യാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഒരു വനിതാമതില്‍ എന്തിനെന്ന ചോദ്യം ശരിയാണ്. ഉത്തരമാണ് 'ബബബ'യിലെത്തുന്നത്. സാമൂഹികക്ഷേമ പെന്‍ഷനില്‍ നിന്ന് 100 രൂപ വനിതാമതിലിനുവേണ്ടി നിര്‍ബന്ധപൂര്‍വം പിരിച്ചെടുത്ത വാര്‍ത്ത നമ്മുടെ സാംസ്‌കാരിക ബോധത്തെ വല്ലാതെ വെല്ലുവിളിക്കുന്നുണ്ട്. സാമ്പത്തികമായ ഈ പിടിച്ചുപറികളും അടിച്ചേല്‍പ്പിക്കലും പരിഷ്‌കൃതമല്ല എന്നുറപ്പ്.
പുലിക്കോട്ടില്‍ ഹൈദ്രു എന്ന ഏറനാടന്‍ പാട്ടുകാരന്‍ ഇത്തരം പിടിച്ചുപറിയോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി പാടിയിട്ടുണ്ട്.
''പലിശ പറ്റിത്തിന്നും അലസ മുറ്റി യത്തീംമക്കളെ മാല് പുടിച്ചുപറിച്ചു 'നക്കണ'തെത്തിരയാണ്.
ചമച്ച് തന്‍ തന്താര മുതല്‍ നശിപ്പിക്കാന്‍ ഒരുമ്പെട്ടചില സന്താനങ്ങളുണ്ടായിത്തീരും.
പല തര്‍ക്കവും സ്വയം കെട്ടി തറക്കല്ല് പൊളിച്ചു വില്‍ക്കുന്ന വ്യവഹാരക്കാരും''.
ഈ കലികാല രീതിയാണ് നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷ സര്‍ക്കാരും ചെയ്തുകാണിക്കുന്നത്. തൊഴിലില്ല. കടല്‍ കടന്നു പോയി വല്ല പണിയുമൊപ്പിക്കാം എന്നു വിചാരിച്ചാല്‍ അവിടെയും വാതിലടഞ്ഞു തുടങ്ങുകയാണ്. അപ്പോഴാണ് വന്‍ പണംമുടക്കി ഇത്തരം വിവാദ മതിലുകള്‍ തീര്‍ക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നവോത്ഥാന ക്ഷയംകേരളത്തില്‍ ഉണ്ടായിട്ടില്ല. തൊട്ടുകൂടായ്മയില്ല. ചാതുര്‍വര്‍ണ്യം ഇല്ല. അങ്ങനെയുള്ള യാതൊരു അസമത്വവും നിലവിലില്ല. ഇല്ലാത്ത ഒരു കാര്യത്തിന് വല്ലാത്ത പണം എന്തിനു മുടക്കണം?
അച്ഛാ ദിന്‍
നല്ല ദിവസം സ്വപ്നം കാണിച്ചാണ് നരേന്ദ്രമോദി 2014ല്‍ ലോകസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. എല്ലാ പൗരരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇന്ത്യയെ കൊള്ളയടിച്ചു കൊണ്ടുപോയ പണം കണ്ടുകെട്ടും എന്നും പറഞ്ഞിരുന്നു. സംഗതി ഒന്നും നടന്നില്ല. ബി.ജെ.പി നേതാവും മുന്‍ ഗുജറാത്ത് സാമൂഹ്യക്ഷേമ മന്ത്രിയുമായ ലക്ഷ്മികാന്ത് ഇപ്പോള്‍ പറയുന്നത് അച്ഛാ ദിന്‍ സാധാരണക്കാര്‍ക്ക് ഉണ്ടായില്ലെന്നാണ്. പിന്നെ ആര്‍ക്കാണ് അച്ചാദിന്‍ ഉണ്ടായതെന്ന് അവര്‍ പറയാതെ പറയുന്നുണ്ട്. തനിക്കുമാത്രം തെറ്റു പറ്റില്ല, മറ്റുള്ളവര്‍ക്കെല്ലാം തെറ്റുപറ്റും എന്ന നാട്യം നല്ലതല്ലെന്ന് നിതിന്‍ ഗഡ്കരിയും ഈയിടെ പറഞ്ഞു. അമിത് ഷായെയും നരേന്ദ്ര മോദിയെയുമാണ് ഉദ്ദേശിക്കുന്നതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. അച്ഛാദിന്‍ വരാന്‍പറഞ്ഞാല്‍ പോരാ, പണിയെടുക്കണം. പ്രതിബദ്ധത വേണം.
ജനപ്രതിനിധികളുടെ സഭാമണ്ഡപം കാണേണ്ട കാഴ്ചയാണ്. എടുപ്പിന്റെ ഭംഗി മാത്രമല്ല സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. അതിനകത്തുള്ള മെമ്പര്‍മാരുടെഅന്തസുള്ള ഉടുപ്പുംവിജ്ഞാനപ്രദമായപ്രസംഗങ്ങളും സംസ്‌കാരദ്യോതകമായ പെരുമാറ്റവും കേരള സ്റ്റേറ്റ് അസംബ്ലിയെ സന്ദര്‍ശകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു കാഴ്ച സ്ഥലമാക്കിത്തീര്‍ക്കുന്നുണ്ട് (കെ.പി കേശവമേനോന്‍. കഴിഞ്ഞ കാലം ആത്മകഥ പേജ് 314) സാമാജികര്‍ക്ക് യൂനിഫോമും പെരുമാറ്റച്ചട്ടവും അടിയന്തരമായി വേണം.ഇപ്പോള്‍ ദൃശ്യങ്ങള്‍ ലൈവായി കാണുകയാണല്ലോ. തൊള്ളക്കുളൂസ് പറഞ്ഞു സമയം കളഞ്ഞ് പണംവാങ്ങി പത്രാസ് നടിക്കുന്ന പദവി ആവരുത് സാമാജികത്വം.
മുത്വലാഖ്
പെണ്ണിന്റെ പിറകെ തന്നെയാണ് പലരും. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് വര്‍ഷത്തില്‍ നടക്കുന്ന ഏതാനും മുത്വലാഖുകളാണെന്ന് സിദ്ധാന്തിക്കുന്നവരുടെ തലയ്ക്കു കാര്യമായ തകരാറുണ്ട്. വിവാഹമോചനം വെറുക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അനിവാര്യഘട്ടത്തില്‍ അതുണ്ടായില്ലെങ്കില്‍ ജീവിതം വഴിമുട്ടും. ചിലര്‍ ആത്മഹത്യ ചെയ്യും. അതുകൊണ്ട് അതിനൊരുഅവസരമുണ്ടായത് യുക്തിഭദ്രമാണ്, പ്രകൃതിപരമാണ്. ഏതെങ്കിലുമൊരു അവിവേകി തനിക്ക് അനുവദിച്ചുതന്ന അവകാശമായ മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലിയാല്‍ അതൊരു ക്രിമിനല്‍ കുറ്റമായി കണക്കാക്കി ജയിലിലടയ്ക്കും. വിവാഹമോചിത പിന്നെ കാറ്റു വീഴുങ്ങിയാണോ കഴിയേണ്ടത്?നിയമനിര്‍മാണ സഭകള്‍ നീതിനിഗ്രഹ സഭകളായി മാറരുത്.
മുസ്‌ലിമിനെ നുള്ളിനോവിക്കുന്നതില്‍ ആനന്ദം കൊള്ളുകയാണ് ബി.ജെ.പി. അതവര്‍ക്കു സുഖമുള്ള ഏര്‍പ്പാടാണ്. മുസ്‌ലിം പേരുകള്‍ മാറ്റുക, കഴിയുമെങ്കില്‍ നിസ്‌കാരം തടയുക, അവകാശങ്ങളൊക്കെ നിഷേധിക്കുക. ഇതൊക്കെയാണ് ആ പാര്‍ട്ടിയുടെ നിലപാട്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ശരീരം വിറ്റു ജീവിതം തള്ളിനീക്കുന്ന എത്രയോ പെണ്ണുങ്ങള്‍ ഇന്ത്യയിലുണ്ട്. പല പ്രധാന നഗരങ്ങളിലും ഇത്തരം പെണ്ണുടല്‍ വിപണന കേന്ദ്രങ്ങള്‍ കാണാം. അവര്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എന്തുചെയ്തു? അവരെ പുനരധിവസിപ്പിച്ചു തൊഴില്‍ നല്‍കി സ്ത്രീത്വം മാനിക്കാന്‍ വല്ല പദ്ധതിയും നടപ്പിലുണ്ടോ? മദന്‍ ലാല്‍ ഖുറാന ഡല്‍ഹി മുഖ്യമന്ത്രിയായപ്പോള്‍ തെരുവിലലയുന്ന ചാവാലിപ്പശുക്കള്‍ക്കു സദനങ്ങള്‍ ഒരുക്കിയിരുന്നു. നല്ല കാരുണ്യപ്രവര്‍ത്തനമാണ് അതെന്നു പറഞ്ഞവരുണ്ട്. പക്ഷെ അനേകലക്ഷം പെണ്ണുങ്ങള്‍ ആരോഗ്യം ക്ഷയിക്കുന്നതു വരെ ശരീരം വിറ്റു ജീവിക്കുന്നു. അവരുടെ സ്ഥിതി ഓര്‍ത്തുനോക്കിയിട്ടുണ്ടെന്ന് നട്ടെല്ലു നിവര്‍ത്തി പറയാന്‍ ഏതു ഭരണാധികാരിക്കു കഴിയും?
ചാവാലിപ്പശുക്കളെ ഓര്‍ത്തു ദുഃഖിക്കുന്നവര്‍ സാധാരണ സ്ത്രീകളെ എന്തുകൊണ്ട് മറന്നുപോകുന്നു? ഇസ്‌ലാം 1400 വര്‍ഷങ്ങളായി ലോകത്ത് പച്ചയായി നിലനില്‍ക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മുസ്‌ലിം സാന്നിധ്യമുണ്ട്. മാനവരാശിക്ക് ഇസ്‌ലാം നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. അതു മറച്ചുവയ്ക്കാന്‍ ആര്‍ക്കുമാവില്ല. അന്ധകാരത്തില്‍ നിന്നും അന്ധവിശ്വാസത്തില്‍ നിന്നും അക്ഷരാഭ്യാസം ഇല്ലായ്മയില്‍ നിന്നും മനുഷ്യരെ കൈപിടിച്ചുയര്‍ത്തിയ ഒരു മതദര്‍ശനത്തെഅടിക്കടി അപമാനിക്കാന്‍ ശ്രമിക്കുന്നതു മാന്യതയല്ല.
രണ്ടു നൂറ്റാണ്ടു മുന്‍പ് കേരള വനിതകള്‍ ലൈംഗികാവയവങ്ങളുടെ പേരില്‍ സാമൂഹ്യ അയിത്തം കല്‍പിക്കപ്പെട്ടവരായിരുന്നു. അരയില്‍ ഒരു മുണ്ട് മാത്രം. മാറ് മറയ്ക്കില്ല. അഥവാ മാറുമറക്കാന്‍ മുതിര്‍ന്നാല്‍ തന്നെ അഹങ്കരിച്ചു വേഷംകെട്ടി നടക്കുന്നു എന്ന് പറയാതിരിക്കാന്‍ 'മാന്യന്മാരുടെ' മുന്‍പില്‍ മേല്‍മുണ്ട് എടുത്തുമാറ്റുകയായിരുന്നു പതിവ് (പി. ഭാസ്‌കരനുണ്ണി. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പേജ് 30). മുലക്കരം നല്‍കണമെന്ന അനാചാരം ഈഴവ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിരുന്നു. രാജസേവകന് നിലവിളക്ക് കത്തിച്ചുവെച്ചു തന്റെ മുല അരിഞ്ഞു ചേമ്പിലയില്‍ നല്‍കി ഇനി നിങ്ങള്‍ക്കു മുലക്കരം വേണ്ടല്ലോ എന്നുപറഞ്ഞു പ്രതിഷേധിച്ച നങ്ങേലി ചോര വാര്‍ന്നു മരിച്ചു. ദുഃഖം സഹിക്കവയ്യാതെ ഭര്‍ത്താവ് ചിരുകണ്ടന്‍ ചിതയില്‍ ചാടി ആത്മഹത്യചെയ്തു. നങ്ങേലി മരിച്ചുവീണ സ്ഥലം മുലച്ചിപ്പാറ എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു.
കര്‍ണാടകയിലെ ദേവദാസി സമ്പ്രദായം നിലച്ചിട്ടില്ല. കൊച്ചു പെണ്‍കുട്ടികളെ ബ്രാഹ്മണമേലാളന്മാര്‍ക്ക് കാണിക്കവയ്ക്കുന്ന ആചാരമാണത്. അമ്പലങ്ങളിലാണ് ചടങ്ങു നടക്കുന്നത്.
66 പുരുഷന്മാരുമായി സംസര്‍ഗമുണ്ടായെന്ന് സ്മാര്‍ത്തവിചാരത്തില്‍ വെളിപ്പെടുത്തിയ 'താത്രി'യുടെ കഥ 1905ലാണ്. ഇത്തരം സ്ത്രീവിരുദ്ധ അനാചാരങ്ങള്‍ക്കെതിരേയും ദുഷ്ടനീതികള്‍ക്കെതിരേയും മാനവികതയുടെ മന്ത്രം ഉരുവിട്ടുവന്ന മതങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ളത് ഇസ്്‌ലാമാണ്. 2019ലെ തെരഞ്ഞെടുപ്പ് മുതലാക്കാനുള്ള നീക്കമായി മുത്വലാഖ് പറയുന്നുണ്ടെങ്കിലും വസ്തുതാപരമായ വിശകലനത്തില്‍ അതില്‍ മതവിദ്വേഷം അടയാളപ്പെട്ടുകിടപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 12 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 12 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 12 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 12 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 12 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 12 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 12 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 12 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 12 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 12 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 12 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 12 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 12 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 12 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 12 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 12 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍
Kerala
• 12 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 12 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍