ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി തൊളിക്കുഴി വാട്‌സ്ആപ് ഗ്രൂപ്പ് അഞ്ചാം വര്‍ഷത്തിലേക്ക്
തിരുവനന്തപുരം: സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ ,വിദ്യാദ്യാസ മേഖലകളിലില്‍ ജാതിമതഭേദമില്ലാതെ, രാഷ്ട്രീയ ഭേദമില്ലാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന തൊളിക്കുഴി വാട്‌സ് ആപ് ഗ്രൂപ്പിന്റെ അഞ്ചാമത് വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ.ബി.സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രൂപ്പ് പ്രസിഡന്റ് ബി.ഷാജി അധ്യക്ഷനായി. ടെലിവിഷന്‍ പ്രോഗ്രാം കോമഡി ഉത്സവം സംവിധാനത്തിലൂടെ വേള്‍ഡ് ഗിന്നസ് റിക്കോര്‍ഡില്‍ ഇടം നേടിയ എ. മിഥുലാജിനേയും, ഒരു ചായക്കടക്കാരന്റെ മന്‍കീ ബാത്ത് എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത് മികച്ച സംവിധായകനുള്ള രാജ്യാന്തര ഷോര്‍ട്ട് ഫിലിം അവാര്‍ഡ് നേടിയസനു കുമ്മിളിനേയും ചടങ്ങില്‍ ആദരിച്ചു.ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി ഗ്രൂപ്പംഗങ്ങളില്‍ നിന്നും സ്വരൂപിച്ച സാമ്പത്തിക സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ഇ. നസീറാ ബീവി, കെ. രാജേന്ദ്രന്‍, എ.എം ഇര്‍ഷാദ്, എസ്.ഫൈസി, എ. അനസ് സംസാരിച്ചു. സ്വദേശത്തും വിദേശത്തുമുള്ള എന്‍പതോളം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് നാല് വര്‍ഷം മുന്‍പ് ഗ്രൂപ്പ് രൂപീകരിച്ചത്. ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഗ്രൂപ്പ് രൂപീകരിച്ചത്. വിവിധങ്ങളായ ചികിത്സാ സഹായങ്ങള്‍ ,വിവാഹ ധനസഹായങ്ങള്‍, പഠനോപകരണ വിതരണം, സൗജന്യ കുടിവെള്ള വിതരണം, വീട് തകര്‍ന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കല്‍ ,വിവിധ മേഖലകളില്‍ ഉന്നത സ്ഥനം നേടിയവരെ ആദരിക്കല്‍, തുടങ്ങീ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
കടക്കല്‍ അഗ്‌നിനിശമന സേനയുടെ നേതൃത്വത്തില്‍ ഗ്രൂപ്പംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മ്യൂനിറ്റി റെസ്‌ക്യൂ വാളന്റിയര്‍ സ്‌കീം ആരംഭിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുകയും പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള്‍ ശുചീകരിക്കുന്നതിനും ഗ്രൂപ്പംഗങ്ങള്‍ നേതൃത്വം നല്‍കി. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ജനുവരി ആറ് ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."