'കുഞ്ഞുകുട്ടികളേയും ഗര്‍ഭിണിയേയും പോലും യോഗി പൊലിസ് തല്ലിച്ചതച്ചു'- മുസഫര്‍ നഗറില്‍ സാന്ത്വനവുമായി പ്രിയങ്ക
ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും ബന്ധുക്കളെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അവരുടെ സന്ദര്‍ശനം.
പൊലിസ് ക്രൂരമായി മര്‍ദ്ദിച്ച മൗലാന ആബിദ് ഹുസൈനിയുടെയും മദ്രസാ വിദ്യാര്‍ത്ഥികളുടേയും വീട്ുകളും പ്രിയങ്ക സന്ദര്‍ശിച്ചു. വിവാഹത്തിനായി കരുതിയ സ്വര്‍ണം പൊലിസ് കൊള്ളയടിച്ച വീട്ടിലും പ്രിയങ്കയെത്തി.
സന്നിഗ്ധമായ ഘട്ടത്തിലൂടേയാണ് കടന്നുപോകുന്നതെന്നും താന്‍ കൂടെ ഉണ്ടാകുമെന്നും പ്രിയങ്ക പരിക്കേറ്റവരോട് പറഞ്ഞു. എല്ലാ പ്രയാസങ്ങളിലും കൂടംെ നില്‍ക്കുമെന്ന് മുസഫര്‍ നഗര്‍ നിവാസികള്‍ക്ക് പ3ിയങ്ക ഉറപ്പു നല്‍കി.
പൊലിസ് കിരാതമായ നായാട്ടാണ് നടത്തിയതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒട്ടു കരുണയില്ലാതെയാണ് അവര്‍ ആളുകളെ തല്ലിച്ചതച്ചത്. കുഞ്ഞുങ്ങളേയും ഗര്‍ഭിണികളേയും അവര്‍ പോലും അവര് വെറുതെ വിട്ടില്ല. 22കാരിയായ യുവതി ഏഴുമാസം ഗര്‍ഭിണിയായിരുന്നു.
നേരത്തെ ബിജ്‌നോറില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലും പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ അതിക്രൂരമായ മര്‍ദനമാണ് യു.പി പൊലിസ് നടത്തിയത്. പ്രക്ഷോഭകരെ പിടിക്കാനെന്ന പേരില്‍ നൂറുകണക്കിന് പൊലീസുകാരിറങ്ങി നടത്തിയ കൊള്ളയുടെയും അക്രമങ്ങളുടെയും വാര്‍ത്തകളും ദൃശ്യങ്ങള്‍ യു.പിയില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇവിടെ 19 പേര്‍ പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടെന്നാണ് അധികൃതരുടെ കണക്ക്. അതേസമയം, ബിജ്‌നോറിലെ ഒരാളൊഴികെ മറ്റാരെയും തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലിസിന്റെ വാദം. എന്നാല്‍, പൊലിസ് വെടിവെപ്പിന്റെ നിരവധി ദൃശ്യങ്ങളും തെളിവുകളും പുറത്തുവന്നിരുന്നു. ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് തെളിവുകള്‍ കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."