HOME
DETAILS

'ഞാന്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നത് വലിയ ജനക്കൂട്ടമുള്ള പരിപാടികള്‍ അല്ല, പകരം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ചെറിയ അയല്‍ക്കൂട്ടങ്ങളോട് സംസാരിക്കാനാണ് ആഗ്രഹം'; കണ്ണന്‍ ഗോപിനാഥന്‍ എന്തിന് ഘോഷിക്കപ്പെടണമെന്നതിന് ഉത്തരവുമായി ഒരു പോസ്റ്റ്

  
backup
January 04 2020 | 14:01 PM

why-kannan-gopinathan-65464651213

 

കോഴിക്കോട്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനു പിന്നാലെ ജോലി രാജിവച്ച ഐ.എ.എസുകാരന്‍ കണ്ണന്‍ ഗോപിനാഥന്‍ പിന്നീട് പൗരത്വ നിയമ ഭേദഗതിക്കെതിരെയും ശക്തമായ പോരാട്ടവഴിയിലാണ്. ഇതിനിടയില്‍ ഇന്ന് യു.പി പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അദ്ദേഹം പൗരത്വ നിയമ പ്രതിഷേധത്തിനിടെ അറസ്റ്റിലാവുന്നത്.

കണ്ണന്‍ ഗോപിനാഥന്‍ എന്തുകൊണ്ട് ഘോഷിക്കപ്പെടണമെന്ന് വിശദീകരിക്കുന്ന ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ എഫ്.ബി പോസ്റ്റ് വൈറലാവുകയാണിപ്പോള്‍. കേരളത്തിലെ പ്രതിഷേധ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോഴുണ്ടായ പ്രതികരണവും തന്റെ പോരാട്ടത്തിലെ ആത്മാര്‍ഥതയും ചൂണ്ടിക്കാണിച്ചുള്ളതാണ് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹേയ്,കണ്ണൻ ഗോപിനാഥൻ
ഒരു മനുഷ്യൻ മാത്രമാണ്...!!
*********************
എന്തിനാണ് ഇയാൾ ഇങ്ങിനെ ഘോഷിക്കപ്പെടുന്നത്‌..?
പറയാം,

ചാവക്കാട്‌ നടന്ന രാപ്പകൽ പ്രതിഷേധ യാത്രയുടെ സമാപനം ഉദ്‌ഘാടനം ചെയ്യാൻ വേണ്ടി ആണ് അന്ന് ശ്രീ കണ്ണൻ ഗോപിനാഥൻ ഐഎഎസ് നെ വിളിച്ചത്.

ഫോണെടുത്ത അദ്ദേഹം ഡൽഹിയിൽ ആണ് അതുകൊണ്ടു വാട്‌സ്ആപ്പിൽ പരിപാടിയുടെ വിശദാംശങ്ങൾ അറിയിക്കാൻ പറഞ്ഞു.

അദ്ദേഹത്തെ പരിപാടിയുടെ പ്രാധാന്യവും,
ജന പങ്കാളിത്തവും വിശദീകരിച്ചു കൊടുത്തു.
വരാനും തിരിച്ചു പോകാനും ഫ്‌ളൈറ്റ് ടിക്കറ്റ് വരെ ഞാൻ മുന്നോട്ട് വെച്ചു.
എല്ലാം കേട്ട അദ്ദേഹത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു.

"തീർച്ചയായും പരിപാടി നന്നായി നടത്തണം.
പക്ഷെ, ഞാൻ പങ്കെടുക്കാൻ ആഗ്രഹിക്കുന്നത് വലിയ ജനക്കൂട്ടമുള്ള പരിപാടികൾ അല്ല.
പകരം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ചെറിയ അയൽക്കൂട്ടങ്ങളോട് സംസാരിക്കാനാണ് ആഗ്രഹം.
ഫാഷിസം വരുത്താൻ പോകുന്ന അപകടങ്ങൾ ജനത്തിന് ബോധ്യപ്പെടുത്തണം.
ക്രൗഡുള്ള പരിപാടിയേക്കാൾ ഇപ്പോൾ ഞാൻ ശ്രദ്ധിക്കുന്നത് അത്തരം നിശബ്ദ പ്രവർത്തങ്ങളിലാണ്.
കേരളത്തിലെ ജനങ്ങൾ ആ വിഷയത്തിൽ മുന്നിലാണ്.."

ഞെട്ടിപ്പിച്ചു കളഞ്ഞു ആ മറുപടി...!!!
ചാനലിലും വാർത്തകളിലും നിറഞ്ഞു നിൽക്കാനുള്ള, ഒരു മീഡിയ ആക്ടിവിസ്റ്റ് അകാൻ അല്ല മോഹം അദ്ദേഹത്തിന്.!

ബ്യുറോക്രസിയുടെ സകല പ്രിവിലേജും ആസ്വദിച്ചു ജില്ലാ കലക്ടറായി ജോലിയിലിരിക്കുമ്പോഴാണ്
ഐഎഎസ് വലിച്ചെറിഞ്ഞു ജന സേവന ബോധവൽക്കരണത്തിനിറങ്ങിയതു.
ആ മനുഷ്യന്റെ ആത്മാർത്ഥത മനസ്സിലാക്കേണ്ടതാണ്...!!

കേരളത്തിൽ വളരെ ചുരുങ്ങിയ പരിപാടികളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്.
ഒന്നു എം.എസ്.എഫ് നടത്തിയ കോഴിക്കോട്ടെ പരിപാടിയിൽ.
അതു തന്നെ ഭാവി തലമുറ തന്നെ കേൾക്കട്ടെ എന്ന നല്ല വിചാരത്തിലും.

ഒടുവിൽ സ്നേഹ നിർബന്ധത്തിനു മുന്നിൽ വരാം എന്ന് ഏറ്റു.
ദൗർഭാഗ്യവശാൽ ഞങ്ങൾ തിയതി മാറ്റി.
അദ്ദേഹത്തിന് പങ്കെടുക്കാനുമായില്ല.

എന്തായിരിക്കും ഇത്തരം മനുഷ്യന്മാരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്ന വികാരം.
ഗ്രാമങ്ങളിൽ ചെന്നു സാധാരണക്കാരോട് ഫാഷിസത്തിന്റെ അപകടങ്ങളെ കുറിച്ചു സംസാരിക്കുന്നതിൽ..?
നിരന്തരമായി തെരുവിൽ പോരാടുന്നതിൽ..?

രണ്ടു തവണയാണ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടത്.
ഇന്നിതാ യുപി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നു.
ഉന്നതങ്ങളിൽ നിന്നു നിർദേശം ഉണ്ട് എന്ന് പറഞ്ഞിട്.
രാജ്യ വ്യാപകമായ പ്രതിഷേധം ആവശ്യമാണ്.
ജയിലിൽ കിടക്കുന്ന ചദ്രശേഖർ രാവൻ രോഗ ബാധിതനായ കഴിഞ്ഞു.
അങ്ങിനെ എത്രയോ പേർ തടങ്കലിൽ ആണ്.

നമ്മിൽ പലരും സമരം ചെയ്യുന്നതു സൗകര്യപ്രദമായ പ്രതലങ്ങളിൽ നിന്നാണ്.
മിണ്ടാതിരുന്നാൽ പോലും തങ്ങളെ വ്യക്തിപരമായി ബാധിക്കാത്ത,
എന്നാൽ അതു വഴി അധികാരി വർഗ്ഗങ്ങളുടെ സകല ആനുകൂല്യങ്ങളും ലഭ്യമാകുമായിരുന്ന എത്രയോ പേർ അതി ശക്തമായി ഫാഷിസത്തിനെതിരെ പ്രതികരിക്കുന്നതിന്റെ മനശാസ്ത്രമെന്തായിരിക്കും..!?

ഒരേ ഒരു ഉത്തരമേയുള്ളൂ..
മനുഷ്യത്വം...!!
അതേ അക്ഷരം തെറ്റാതെ ഇവരെ പോലെയുള്ളവരെ വിളിക്കേണ്ട പേരാണ് മനുഷ്യൻ...!!
Sir,
You are not alone . We the Indians are with you .
ബശീർ ഫൈസി ദേശമംഗലം


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago