പൗരത്വ രജിസ്റ്റർ സവർണ ആധിപത്യം സ്ഥാപിക്കാനുള്ള ആദ്യ പടി: എസ് ഐസ് സി റിയാദ് അഖീഖ് ഏരിയ
റിയാദ്: പൗരത്വ രജിസ്റ്റർ നിയമം ഇന്ത്യയെ സവർണ രാജ്യമാക്കുന്നതിനുള്ള ആർ എസ് എസ് അജണ്ടയുടെ ആദ്യ നടപടിയാണെന്നും ഫാഷിസത്തോട് എന്നും പ്രതിരോധം തീർക്കാൻ മുന്നോട്ട് വന്ന മുസ്ലിം സമൂഹത്തെ ആദ്യം ഇല്ലായ്മ ചെയ്ത് മറ്റുള്ളവരിലേക്ക് അതി വേഗം കടന്ന് കയറാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നതെന്നും സമസ്ത ഇസ്ലാമിക് സെന്റർ റിയാദ് അഖീഖ് ഏരിയ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഇതിനെ സർവ്വ ശക്തിയും ഉപയോഗിച്ച് ചെറുത്ത് തോൽപിക്കുമെന്ന് സംഗമം പ്രതിജ്ഞ ചെയ്തു.
റിയാദ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അബൂബക്കർ ഫൈസി വെള്ളില ഉദ്ഘാടനം ചെയ്തു. അഖീഖ് ഏരിയ പ്രസിഡണ്ട് അബ്ദുൽ റസാഖ് ഫൈസി കൊടക് അദ്ധ്യക്ഷത വഹിച്ചു. എസ് ഐ സി നാഷണൽ സെക്രട്ടറി അസ്ലം അടക്കാത്തോട് മുഖ്യ പ്രഭാഷണം നടത്തി. സൈനുദ്ദീൻ അസ്അദി കാസർകോട്, റഹീം ഫൈസി, നൂർ ഷമീർ വാഫി, ഹനീഫു ഓമച്ചപുഴ, തുടങ്ങിയവർ സംസാരിച്ചു. മാഹിൻ ഹാജി, അബ്ദുൽ റഹ്മാൻ സികെ, നിസാർ വയനാട് ഫൈസൽ ബാലുശ്ശേരി, തുടങ്ങിയവർ നേതൃത്വം നൽകി. മൊയ്തു വയനാട് സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."